അബിഗേലിനെ തട്ടിക്കൊണ്ടുപോയ കാറിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് ; ഒരു സ്ത്രീയുടെ രേഖാ ചിത്രം പുറത്തുവിട്ടു ; ഡിഐജി നിശാന്തിനിക്ക് അന്വേഷണ ചുമതല

അബിഗേലിനെ തട്ടിക്കൊണ്ടുപോയ കാറിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് ; ഒരു സ്ത്രീയുടെ രേഖാ ചിത്രം പുറത്തുവിട്ടു ; ഡിഐജി നിശാന്തിനിക്ക് അന്വേഷണ ചുമതല
അബിഗേലിനെ തട്ടിക്കൊണ്ടുപോയ പ്രതികളെ മൂന്നു ദിവസമായിട്ടും പിടികൂടാനാവാതെ പൊലീസ്. സിസിടിവി ദൃശ്യങ്ങളും രേഖാചിത്രവും കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാണെങ്കിലും പ്രതികളെ പിടികൂടാനാവാത്തത് കനത്ത വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടിട്ടുണ്ട്.

അബിഗേലിനെ തട്ടിക്കൊണ്ടുപോകുന്നതിന് മുമ്പ് പനയ്ക്കല്‍ ജങ്ഷനിലെ വീട്ടിലെത്തിയ സ്ത്രീയുടെ രേഖാചിത്രമാണിത്. പ്രതികളുടെ സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്നാണ് നിഗമനം.

അബിഗേലിന്റെ സഹായത്തോടെ പ്രതികളുടെ രേഖാചിത്രം തയ്യാറാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഡിഐജി നിശാന്തിനിക്കാണ് അന്വേഷണ ചുമതല.

തട്ടിക്കൊണ്ടുപോയ കാറിന്റെ കൂടുതല്‍ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തട്ടിക്കൊണ്ടുപോകുന്നതിന് മുമ്പും ശേഷവും കൊല്ലം പള്ളിക്കല്‍ മൂന്നല റോഡിലൂടെ കടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.കുട്ടികള്‍ നില്‍ക്കുന്ന സ്ഥലങ്ങള്‍ എത്തുമ്പോള്‍ സംഘം വാഹനത്തിന്റെ വേഗത കുറയ്ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Other News in this category4malayalees Recommends