അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടിയെ താമസിപ്പിച്ചത് ഒറ്റ നില വീട്ടില്‍

അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടിയെ താമസിപ്പിച്ചത് ഒറ്റ നില വീട്ടില്‍
തട്ടിക്കൊണ്ടു പോയ അബിഗേലുമായി സംഘം പോയത് വര്‍ക്കല ഭാഗത്തേക്കാണെന്ന് സൂചന. പ്രതികള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഡിഐജി നിശാന്തിനിക്കാണ് അന്വേഷണ ചുമതല. കൊല്ലത്തെയും തിരുവനന്തപുരത്തെയും പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടിട്ടുണ്ട്.

ഒറ്റനിലയുള്ള വലിയ വീട്ടിലാണ് കഴിഞ്ഞതെന്നാണ് കുട്ടി പോലീസിന് മൊഴി നല്‍കിയത്. അതിനിടെ അന്വേഷണം വഴിതെറ്റിക്കാന്‍ പ്രതികള്‍ ശ്രമിച്ചതായും പോലീസിന് സംശയമുണ്ട്. രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണ് ഉണ്ടായിരുന്നെന്ന് പറയാന്‍ കുട്ടിയോട് ആവശ്യപ്പെട്ടു.

നീല കാറിലാണ് ആശ്രാമത്തേക്ക് എത്തിയതെന്ന് പറയണമെന്ന് പറഞ്ഞ് സംഘം കുട്ടിയെ ഭീഷണിപ്പെടുത്തിയതായാണ് വിവരം. കുട്ടി പറയുന്നതില്‍ കൂടുതല്‍ വ്യക്തത വരുത്തുമെന്നും അതിനായി വിവരങ്ങള്‍ ശേഖരിക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.

അതേസമയം, അബിഗേലിനെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടെന്ന സംശയവുമായി പോലീസ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം കുട്ടിയെ മയക്കാന്‍ മരുന്ന് നല്‍കിയെന്നും പോലീസിന് സംശയമുണ്ട്.

ഇതേ തുടര്‍ന്ന് കുട്ടിയുടെ മൂത്രവും രക്തവും രാസപരിശോധനക്ക് അയച്ചു. പ്രതികളെ കണ്ടെത്താന്‍ 30 സ്ത്രീകളുടെ ചിത്രങ്ങള്‍ കുട്ടിയെ കാണിച്ചെങ്കിലും ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. കുട്ടി ഭയമാകുന്നുവെന്ന് പറഞ്ഞതോടെ കൂടുതല്‍ ചോദിക്കുന്നത് അവസാനിപ്പിച്ചു.

Other News in this category



4malayalees Recommends