യുഎസിലെ സിഖ് തീവ്രവാദിയെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയതിന്റെ കുറ്റം ഇന്ത്യന്‍ പൗരന് മേല്‍ ചുമത്തി യുഎസ് ലോ എന്‍ഫോഴ്‌സ്‌മെന്റ് അഥോറിറ്റി; ഇന്ത്യന്‍ ഗവണ്‍മെന്റ് ഒഫീഷ്യലാണിതിന് മേല്‍നോട്ടം നടത്തിയതെന്നും യുഎസിന്റെ ആരോപണം; പ്രതി യുഎസ് കസ്റ്റഡിയില്‍

യുഎസിലെ സിഖ് തീവ്രവാദിയെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയതിന്റെ കുറ്റം ഇന്ത്യന്‍ പൗരന് മേല്‍ ചുമത്തി യുഎസ് ലോ എന്‍ഫോഴ്‌സ്‌മെന്റ് അഥോറിറ്റി; ഇന്ത്യന്‍ ഗവണ്‍മെന്റ് ഒഫീഷ്യലാണിതിന് മേല്‍നോട്ടം നടത്തിയതെന്നും യുഎസിന്റെ ആരോപണം; പ്രതി യുഎസ് കസ്റ്റഡിയില്‍
ഇന്ത്യക്കാരനായ നിഖില്‍ ഗുപ്തക്ക് മേല്‍ ഖലിസ്ഥാന്‍ തീവ്രവാദിയെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കിയെന്ന കുറ്റം ചുമത്തിയെന്ന് റിപ്പോര്‍ട്ട്. മര്‍ഡര്‍-ഫോര്‍-ഹയര്‍ ചാര്‍ജാണ് യുഎസ് ലോ എന്‍ഫോഴ്‌സ്‌മെന്റ് അഥോറിറ്റി ബുധനാഴ്ച ഗുപ്തക്ക് മേല്‍ ചാര്‍ജ് ചുമത്തിയിരിക്കുന്നത്. ഖലിസ്ഥാന്‍ തീവ്രവാദിയും അമേരിക്കന്‍ പൗരനുമായ ഗുര്‍പത് വന്ത് സിംഗ് പന്നുനെ ന്യൂയോര്‍ക്ക് സിറ്റിയില്‍ വച്ച് വധിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയെന്ന കുറ്റമാണ് ഗുപ്തക്ക് മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ ഗവണ്‍മെന്റ് ഒഫീഷ്യലിന്റെ മേല്‍നോട്ടത്തിലാണീ പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നും യുഎസ് അധികൃതര്‍ ആരോപിക്കുന്നു.ഗുര്‍പതിന്റെ പേര് നേരിട്ട് പരാമര്‍ശിക്കാതെയാണീ ചാര്‍ജ് ചുമത്തിയിരിക്കുന്നത്.

സിസി-1 എന്ന് മാത്രം റഫര്‍ ചെയ്തിരിക്കുന്ന ഒരു ഇന്ത്യന്‍ ഗവണ്‍മെന്റ് ഒഫീഷ്യലാണിതിന് മേല്‍നോട്ടം നടത്തിയതെന്നാണീ ചാര്‍ജ് ഷീറ്റ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ സിസി-1ന്റെ സഹായിയായിട്ടാണ് ഗുപ്ത വര്‍ത്തിച്ചതെന്നാണ് യുഎസ് അഥോറിറ്റികള്‍ ആരോപിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ ലഹരിവസ്തുക്കളും ആയുധങ്ങളും കടത്താന്‍ സിസി-1മായും മറ്റ് ചില ഇന്ത്യന്‍ ഒഫീഷ്യലുകളുമായും ഗുപ്ത നടത്തിയ ആശയവിനിമയങ്ങളില്‍ നിന്ന് വ്യക്തമായെന്നും ഈ ചാര്‍ജ് ഷീറ്റ് എടുത്ത് കാട്ടുന്നു.ഇന്ത്യന്‍ ഗവണ്‍മെന്‍ര് ഏജന്‍സിയില്‍ സീനിയര്‍ ഫീല്‍ഡ് ഓഫീസറായാണ് സിസി-1 വര്‍ത്തിക്കുന്നതെന്നും സെക്യൂരിറ്റി മാനേജ്‌മെന്റ്, ഇന്റലിജന്‍സ് തുടങ്ങിയവയുടെ ചുമതലാണിയാള്‍ വഹിക്കുന്നതെന്നും ചാര്‍ജ് ഷീറ്റ് വിശദീകരിക്കുന്നു.

സിസി-1 നേരത്തെ ഇന്ത്യയിലെ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും സിഖ് തീവ്രവാദിയെ വധിക്കാനുള്ള പദ്ധതി സിസി 1 ഇന്ത്യയില്‍ വച്ചാണ് തയ്യാറാക്കിയതെന്നും ചാര്‍ജ് ഷീറ്റ് വെളിപ്പെടുത്തുന്നു. ഇന്ത്യയില്‍ വച്ച് നടത്തിയ ഈ ഗൂഢാലോചനയെ ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് വളരെ ഗൗരവകരമായിട്ടാണ് കണക്കാക്കുന്നതെന്നാണ് അസിസ്റ്റന്റ് അറ്റോര്‍ണി ജനറലായ മാത്യൂ ഓല്‍സെന്‍ വ്യക്തമാക്കുന്നു. ഇതിനെ തുടര്‍ന്ന് ഗുപ്തയെ 2023 ജൂണ്‍ 30ന് അറസ്റ്റ് ചെയ്ത് അമേരിക്കയിലേക്ക് ചെക്ക് അധികൃതര്‍ ഡീറ്റെയിന്‍ ചെയ്തുവെന്നും ചെക്ക് റിപ്പബ്ലിക്കും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി എക്‌സ്ട്രാഡിഷന്‍ സന്ധി പ്രകാരമാണിത് ചെയ്തിരിക്കുന്നതെന്നും ഇത് സംബന്ധിച്ച സ്റ്റേറ്റ്‌മെന്റിലൂടെ യുഎസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്തുത കേസില്‍ ഗുപ്തയെ യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി തടവിലാക്കി ചോദ്യം ചെയ്ത് വരുകയാണ്.

Other News in this category4malayalees Recommends