നയന്‍താരയ്ക്ക് കൂട്ടായി ഇനി 'മെയ്ബ' ; വിഗ്‌നേശിന്റെ പിറന്നാള്‍ സ്‌നേഹം

നയന്‍താരയ്ക്ക് കൂട്ടായി ഇനി 'മെയ്ബ' ; വിഗ്‌നേശിന്റെ പിറന്നാള്‍ സ്‌നേഹം
കഴിഞ്ഞമാസം 18 നാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താര തന്റെ മുപ്പത്തിയൊന്‍പതാം ജന്മദിനം ആഘോഷിച്ചത്. കരിയറിന്റെ ഏറ്റവും മികച്ച സമയങ്ങളിലൂടെ കടന്നുപോവുന്ന നയന്‍താരയുടെ പിറന്നാള്‍ ആഘോഷവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിഗ്‌നേശിനും മക്കളായ ഉയിര്‍, ഉലക് എന്നിവര്‍ക്കുമൊപ്പമായിരുന്നു നയന്‍താര പിറന്നാള്‍ ആഘോഷിച്ചത്.

ഇപ്പോഴിതാ തന്റെ ജീവിത പങ്കാളിക്ക് പിറന്നാള്‍ സമ്മാനം നല്‍കിയിരിക്കുകയാണ് വിഗ്‌നേശ് ശിവന്‍. ജര്‍മന്‍ ആഢംബര കാര്‍ ബ്രാന്‍ഡായ മെഴ്‌സിഡസ് ബെന്‍സ് മെയ്ബ ആണ് സമ്മാനമായി നല്‍കിയിരിക്കുന്നത്. വിഗ്‌നേശ് നല്‍കിയ സമ്മാനത്തിന് നന്ദി പറഞ്ഞുകൊണ്ട് നയന്‍താര തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.

2.60 കോടിക്കും 3.40 കോടിക്കും ഇടയിലാണ് മെഴ്‌സിഡസ് ബെന്‍സ് മെയ്ബയുടെ വില വരുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് ആശംസകളുമായി വരുന്നത്.

ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷം ജൂണ്‍ 9 നായിരുന്നു വിഗ്‌നേശ് നയന്‍താര ദമ്പതികളുടെ വിവാഹം. ഒക്ടോബര്‍ 9 നാണ് ഇരട്ടകുട്ടികളായ ഉയിരും ഉലകും ജനിച്ചത്.

Other News in this category4malayalees Recommends