ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍; ഓട്ടോറിക്ഷ കസ്റ്റഡിയില്‍, ഓട്ടോയില്‍ സഞ്ചരിച്ചവരുടെ ഉള്‍പ്പടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍; ഓട്ടോറിക്ഷ കസ്റ്റഡിയില്‍, ഓട്ടോയില്‍ സഞ്ചരിച്ചവരുടെ ഉള്‍പ്പടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു
കൊല്ലം ഓയൂരില്‍ കുട്ടിയെ കടത്തിയ ദിവസം പ്രതികള്‍ ബ്ലാക്ക് മെയില്‍ ചെയ്യാനായി സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോയും ഓട്ടോ ഡ്രൈവറെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഓട്ടോയില്‍ സഞ്ചരിച്ചവരുടെ ഉള്‍പ്പടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സംഭവ ദിവസം ഓട്ടോ പാരിപ്പള്ളിയില്‍ പെട്രോള്‍ പമ്പില്‍ നിന്ന് ഡീസല്‍ അടിക്കുന്ന ദൃശ്യവും പൊലീസിന് കിട്ടിയിട്ടുണ്ട്.

കെഎല്‍2 രജിസ്‌ട്രേഷന്‍ ഉള്ള ഓട്ടോയില്‍ തന്നെയാണോ പ്രതികള്‍ സഞ്ചരിച്ചതെന്ന് ഉറപ്പിക്കും. എന്നാല്‍, കേസുമായി ബന്ധമില്ലെങ്കില്‍ വിട്ടയക്കും. അതേസമയം ഇന്ന് കുട്ടിയുടെ അച്ഛന്റെ മൊഴിയെടുക്കും. അന്വേഷണത്തിന്റെ ഭാഗമായുണ്ടായ സംശയങ്ങള്‍ക്കും വൈരുദ്ധ്യങ്ങള്‍ക്കും വ്യക്തത വരുത്താനാണ് ശ്രമം.

കസ്റ്റഡിയിലെടുത്ത ഫോണില്‍ നിന്നുള്ള വിശദാംശങ്ങളും അന്വേഷണ സംഘത്തിന് കിട്ടും. സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതും സിസിടിവി ശേഖരണവും വാഹന പരിശോധനയും തുടരും. കുട്ടിയുമായി തട്ടിക്കൊണ്ടു പോകല്‍ സംഘം സഞ്ചരിക്കുന്ന കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. പ്രതികള്‍ക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം നടത്തുന്നുണ്ട്.

Other News in this category4malayalees Recommends