രശ്മിക മന്ദാനയെ ഉദ്ദേശിച്ചല്ല പറഞ്ഞത് ; വിശദീകരണവുമായി റിഷബ് ഷെട്ടി

രശ്മിക മന്ദാനയെ ഉദ്ദേശിച്ചല്ല പറഞ്ഞത് ; വിശദീകരണവുമായി റിഷബ് ഷെട്ടി
ഐഎഫ്എഫ്‌ഐയിലെ പരാമര്‍ശത്തില്‍ വിശദീകരണം നല്‍കി കന്നഡ താരം റിഷബ് ഷെട്ടി. വലിയൊരു ഹിറ്റ് ഇന്‍ഡസ്ട്രിയില്‍ ഉണ്ടാക്കിയ ശേഷം മറ്റുഭാഷകളിലേയ്ക്ക് ചേക്കേറുന്നത് ശരിയായ പ്രവണതയല്ലെന്നും താന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നുമായിരുന്നു താരത്തിന്റെ പരാമര്‍ശം. നടി രശ്മിക മന്ദാനയോടുള്ള പരോക്ഷമായ വിമര്‍ശനമായി ഇത് വ്യാഖ്യാനിക്കപ്പെട്ടിരുന്നു.

പിന്നാലെ റിഷബ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെടുകയും രശ്മികയ്ക്ക് പിന്തുണയുമായി നിരവധി ആരാധകര്‍ രംഗത്തുവരികയും ചെയ്തു. മറ്റൊരു പ്രേക്ഷകന്‍ റിഷബിന് പിന്തുണയുമായി ഐഎഫ്എഫ്‌ഐ വീഡിയോ ട്വീറ്റ് ചെയ്തപ്പോള്‍ നിങ്ങളെങ്കിലും ഞാന്‍ പറഞ്ഞത് മനസിലാക്കിയല്ലോ എന്നായിരുന്നു റിഷബിന്റെ പ്രതികരണം.

ഹിന്ദി സിനിമയില്‍ നിന്ന് അവസരങ്ങള്‍ വന്നിരുന്നോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. കാന്താരയുടെ വിജയത്തിന് ശേഷം ഹിന്ദിയില്‍ നിന്ന് മാത്രമല്ല മറ്റു ഭാഷകളില്‍ നിന്നും അവസരങ്ങള്‍ വന്നിരുന്നെന്നും കന്നഡ സിനിമാ വ്യവസായം വിട്ടുപോകാന്‍ താന്‍ ആഗ്രഹിച്ചില്ലെന്നുമാണ് റിഷബ് ഷെട്ടി പറഞ്ഞത്.

Other News in this category4malayalees Recommends