സൗദിയില്‍ മലയാളി നഴ്‌സ് മരിച്ച നിലയില്‍

സൗദിയില്‍ മലയാളി നഴ്‌സ് മരിച്ച നിലയില്‍
സൗദി അറേബ്യയില്‍ ജോലി കഴിഞ്ഞ് മുറിയില്‍ ഉറങ്ങാന്‍ കിടന്ന നഴ്‌സ് മരിച്ച നിലയില്‍. എടപ്പറ്റ പാതിരിക്കോട് കല്ലംപടിയിലെ മാളിയേക്കല്‍ ജോസ് വര്‍ഗീസിന്റെയും മേരിക്കുട്ടിയുടേയും മകള്‍ റിന്റുമോള്‍ (28) ആണ് മരിച്ചത്. സൗദിയിലെ ഹഫര്‍ അല്‍ ബാത്തിനിലെ മെറ്റേണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ്.

വിവാഹാലോചനയുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയ റിന്റു മോള്‍ കഴിഞ്ഞ മാസം 13ന് ആണ് മടങ്ങിപ്പോയത്. ജോലി കഴിഞ്ഞ് മുറിയിലെത്തി ഉറങ്ങാന്‍ കിടന്നതായിരുന്നു.രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണ്.

Other News in this category4malayalees Recommends