പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തിന് വിലകൊടുക്കാതെ വായില്‍തോന്നുന്നതെന്തും വിളിച്ചുപറയുന്നയാളായി വി ഡി സതീശന്‍ മാറി ; മന്ത്രി ശിവന്‍കുട്ടി

പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തിന് വിലകൊടുക്കാതെ വായില്‍തോന്നുന്നതെന്തും വിളിച്ചുപറയുന്നയാളായി വി ഡി സതീശന്‍ മാറി ; മന്ത്രി ശിവന്‍കുട്ടി
പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തിന് വിലകൊടുക്കാതെ വായില്‍തോന്നുന്നതെന്തും വിളിച്ചുപറയുന്നയാളായി വി ഡി സതീശന്‍ മാറിയെന്ന് മന്ത്രി വി ശിവന്‍കുട്ടി. എന്തിനെയും ഏതിനേയും കണ്ണടച്ച് എതിര്‍ക്കുന്ന സമീപനമാണ് പ്രതിപക്ഷ നേതാവിന്റേത്.

കോണ്‍ഗ്രസിന്റെ അഭിപ്രായം പറയേണ്ടത് കെപിസിസി പ്രസിഡന്റാണെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ അഭിപ്രായവും കെപിസിസിയുടെ അഭിപ്രായവും പറയുന്നത് വി ഡി സതീശനാണ്. നവകേരള സദസ്സില്‍ സ്വീകരിക്കപ്പെടുന്ന പരാതികള്‍ വെറുതെ വാങ്ങിവയ്ക്കുകയല്ല. 45 ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനമെടുക്കും. പരാതികള്‍ ചവറ്റ്കുട്ടയിലിട്ടത് ഉമ്മന്‍ചാണ്ടിയുടെ കാലത്താകുമെന്നും അദ്ദേഹം വിമര്‍ശിച്ചു.

Other News in this category4malayalees Recommends