കോര്‍ണിഷ് റോഡിലും റാസ് അബു അബൂദ് റോഡിലും ഭാഗികമായി ഗതാഗത നിയന്ത്രണം
ഖത്തറില്‍ കോര്‍ണിഷ് റോഡിലെയും, റാസ് അബു അബൂദ് റോഡിലെയും ചിലയിടങ്ങളില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. ദോഹ ആഭ്യന്തര മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. കോര്‍ണിഷ് റോഡില്‍ ഷര്‍ഖ് ഇന്റര്‍സെക്ഷന്‍ സിഗ്‌നലില്‍നിന്നും ഷെറാട്ടണിലേക്കുള്ള പാത അടച്ചിടാന്‍ തീരുമാനം ആയിട്ടുണ്ട്. ദോഹ പോര്‍ട്ടിലേക്കുള്ള യാത്രക്കാര്‍ റഫ ഇന്റര്‍സെക്ഷന്‍ (സനാ) വഴി യാത്ര ചെയ്യാവുന്നതാണ്. കോര്‍നിഷ് വഴി യാത്ര ചെയ്യുന്നവര്‍ക്ക് ബദല്‍ സംവിധാനം ഉപയോഗിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
റാസ് അബൂഅബൂദ് റോഡില്‍ ജി റിങ്ങില്‍ അല്‍ വക്‌റയില്‍ നിന്നും ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകാന്‍ സാധിക്കും. ആ പാതയും താതാകാലികമായി അടച്ചിടും. എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കാര്‍ സബാഹ് അല്‍ അഹമ്മദ് കോറിഡോര്‍ റോഡ് ഉപയോഗപ്പെടുത്തിയ യാത്ര ചെയ്യണം എന്ന് മന്ത്രാലയം അറിയിച്ചു.