എല്ലാവര്‍ക്കും വേണ്ടത് പണം'; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു, നൊമ്പരമായി യുവ ഡോക്ടര്‍ ഷഹന

എല്ലാവര്‍ക്കും വേണ്ടത് പണം'; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു, നൊമ്പരമായി യുവ ഡോക്ടര്‍ ഷഹന
മെഡിക്കല്‍ കോളജിലെ യുവ ഡോക്ടറെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്ത് പൊലീസ്. ചുരുങ്ങിയ വാക്കുകള്‍ മാത്രമാണ് കുറിപ്പിലുള്ളതെന്ന് പൊലീസ് പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനിയും വെഞ്ഞാറമൂട് സ്വദേശിനിയുമായ ഡോ. ഷഹനയെയാണ് (26) കഴിഞ്ഞ ദിവസം ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

''എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്'' എന്നാണ് ഷഹനയുടെ കുറിപ്പിലുള്ളത്. കഴിഞ്! ദിവസം രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹപാഠികളാണ് അബോധവസ്ഥയില്‍ ഷഹന കിടക്കുന്നത് പൊലീസിനെ അറിയിച്ചത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെഞ്ഞാറമൂട് സ്വദേശിയായ ഷഹ്ന സര്‍ജറി വിഭാഗത്തില്‍ പി ജി ചെയ്യുകയായിരുന്നു. ഡോക്ടറുടെ ഫോണും പൊലിസ് കസ്റ്റഡിലെടുത്തിയിട്ടുണ്ട്.

Other News in this category4malayalees Recommends