ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞത് രാഷ്ട്രീയനേട്ടത്തിന്; തൃശൂരില്‍ സുരേഷ് ഗോപി ഒരിക്കലും ജയിക്കില്ലെന്ന് എഎം ആരിഫ്

ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞത് രാഷ്ട്രീയനേട്ടത്തിന്; തൃശൂരില്‍ സുരേഷ് ഗോപി ഒരിക്കലും ജയിക്കില്ലെന്ന് എഎം ആരിഫ്
കേന്ദ്ര സര്‍ക്കാര്‍ ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞത് രാഷ്ട്രീയ നേട്ടത്തിനാണെന്ന് ആലപ്പുഴ എംപി എഎം ആരിഫ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കശ്മീര്‍ വിഷയം സജീവമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ബില്ല് ഇപ്പോള്‍ കൊണ്ടുവരുന്നതെന്നും ജമ്മുകശ്മീര്‍ പുനഃസംഘടനാ(ഭേദഗതി) ബില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് ആരിഫ് പറഞ്ഞു.

കശ്മീര്‍ നിയമസഭയിലേക്ക് സമുദായങ്ങള്‍ക്ക് സംവരണം നല്‍കുന്നതിനോ പ്രാതിനിധ്യമില്ലാത്ത സമുദായങ്ങളിലെ അംഗങ്ങളെ നാമനിര്‍ദേശംചെയ്യുന്നതിനോ എതിരല്ല. എന്നാലത് രാഷ്ട്രീയതാത്പര്യങ്ങള്‍ക്ക് വേണ്ടിയാകരുത്. പ്രത്യേകപദവി എടുത്തുകളഞ്ഞപ്പോള്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വാഗ്ദാനംചെയ്തപോലെ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പുനടത്തിയിട്ടില്ലെന്നും ആരിഫ് കുറ്റപ്പെടുത്തി.

സുരേഷ് ഗോപി ഒരിക്കലും ജയിക്കില്ലെന്നും ഒരു അഭിമുഖത്തില്‍ അദേഹം പറഞ്ഞു. അമ്പലപ്പുഴ പാല്‍പായസം വിളമ്പിയത് തുപ്പല്‍ കോളാമ്പിയിലാണ്. സുരേഷ് ഗോപി നല്ലയാളാണ്. പക്ഷേ, ബിജെപിയില്‍ ചേര്‍ന്നതോടെ എല്ലാം പോയി. അദേഹം എംപിയാകാന്‍ ഒരിക്കലും സാധ്യതയില്ല.

Other News in this category4malayalees Recommends