തനിക്കും പ്രണവ് മോഹന്‍ലാലിനുമുള്ള സമാനതകളെ കുറിച്ച് പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍. തനിക്കും പ്രണവിനും അഭിനയത്തോട് പാഷന്‍ ഇല്ല. സിനിമ ചെയ്യാന്‍ വേണ്ടി ആരോ നിര്‍ബന്ധിച്ച് കൊണ്ടിരുത്തിയത് പോലെയാണ് തങ്ങള്‍ രണ്ടുപേരും. യാന്ത്രികമായി ചെയ്തു പോവുകയാണ് എന്നാണ് ഒരു അഭിമുഖത്തില്‍ ധ്യാന്‍ വ്യക്തമാക്കിയിരിക്കുന്നത്.
'ധ്യാനിലെ നടനെ ഉപയോഗപ്പെടുത്തുന്നവര്‍ കുറവാണോ?' എന്ന ചോദ്യത്തിനാണ് ഒരു അഭിമുഖത്തില്‍ താരം മറുപടി നല്‍കിയത്. ' അഭിനയത്തോട് എനിക്ക് വലിയ പാഷന്‍ ഇല്ലാത്തിടത്തോളം അങ്ങ് ചെയ്തു പോകുന്നു എന്നേയുള്ളൂ. ഞാനും അപ്പുവും അഭിനയിക്കുന്ന സമയത്ത് പോലും ഞങ്ങള്‍ ഭയങ്കര ഡിറ്റാച്ച്ഡ് ആണ് ആ സിനിമയുമായിട്ട്.'
'ഏട്ടന്‍ ഭയങ്കര ഇമോഷണല്‍ ആയിട്ടാണ് ആ സിനിമയെ സമീപിക്കുന്നത്. ചില സീനൊക്കെ വരുമ്പോള്‍ ഏട്ടന്റെ കണ്ണ് നിറയുന്നതൊക്കെ കാണാം. ആ നിമിഷത്തിലുള്ള ആക്ഷനും കട്ടും കഴിഞ്ഞാല്‍ നമ്മള്‍ അത് കൊണ്ടുനടക്കുന്നൊന്നുമില്ല. ചിലര്‍ക്ക് അത് ഭയങ്കര പേഴ്‌സണല്‍ ആണ്.'
'ഏട്ടന്‍ ഡയറക്റ്റ് ചെയ്യുന്ന സമയത്ത് ചിലപ്പോള്‍ മ്യൂസിക് ഒക്കെ വച്ചിട്ടാണ് ചില രംഗങ്ങള്‍ ഷൂട്ട് ചെയ്യുക. ഇത് കഴിഞ്ഞോ, അടുത്തത് ഏതാണ് സീന്‍ എന്നാണ് ഞാന്‍ ചോദിക്കുക. കാരണം അടുപ്പിച്ച് പടം ചെയ്തുചെയ്ത് ആ പ്രോസസ് യാന്ത്രികമായി തുടങ്ങി.'
'അപ്പുവും എന്നെപ്പോലെതന്നെ ആയതുകൊണ്ട് എനിക്ക് അവിടെ കമ്പനിയുണ്ട്. ആരോ നിര്‍ബന്ധിച്ച് കൊണ്ടുവന്ന് ഇരുത്തിയതുപോലെയാണ് ഞങ്ങള്‍ രണ്ടുപേരും. ഏട്ടന്റെ സിനിമ എന്നത് എനിക്ക് പേഴ്‌സണല്‍ ആണ്. ഏട്ടന്‍ പറയുന്നത് കേള്‍ക്കുക, തിരിച്ച് റൂമില്‍ പോവുക എന്നതേ ഉള്ളൂ' എന്നാണ് ധ്യാനിന്റെ വാക്കുകള്‍.