ബ്രിട്ടനിലെ പുതിയ കുടിയേറ്റ നിയമങ്ങള്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് വിദേശ ഗവേഷകരെ ഹയര്‍ ചെയ്യുന്നതിന് ബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി എഡ്യുക്കേഷന്‍ ലീഡര്‍മാര്‍; സ്‌കില്‍ഡ് വര്‍ക്കര്‍ മിനിമം സാലറി 38,700 പൗണ്ടാക്കുന്നത് വിനയാകും

ബ്രിട്ടനിലെ പുതിയ കുടിയേറ്റ നിയമങ്ങള്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് വിദേശ ഗവേഷകരെ ഹയര്‍ ചെയ്യുന്നതിന് ബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി എഡ്യുക്കേഷന്‍ ലീഡര്‍മാര്‍; സ്‌കില്‍ഡ് വര്‍ക്കര്‍ മിനിമം സാലറി 38,700 പൗണ്ടാക്കുന്നത് വിനയാകും
ബ്രിട്ടനിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് മികച്ച ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനെ ഹയര്‍ ചെയ്യുന്നതിന് തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്ന കടുത്ത മുന്നറിയിപ്പേകിയ എഡ്യുക്കേഷന്‍ ലീഡര്‍മാര്‍ രംഗത്തെത്തി. വിദേശ സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കുള്ള മിനിമം സാലറി മാനദണ്ഡം വര്‍ധിപ്പിക്കുന്നത് ഏര്‍ലി കരിയര്‍ അക്കാദമിക്‌സുകളെയും റിസര്‍ച്ചര്‍മാരെയും യുകെയിലേക്ക് വരുന്നതില്‍ നിന്ന് തടയുമെന്നും ഇത് യൂണിവേഴ്‌സിറ്റികള്‍ക്ക് കടുത്ത തിരിച്ചടിയായിത്തീരുമെന്നുമാണ് യൂണിവേഴ്‌സിറ്റികള്‍ മുന്നറിയിപ്പേകുന്നത്.

ലോകത്തിലെ മികച്ച സ്റ്റഡി ഡെസ്റ്റിനേഷനെന്ന പദവിയില്‍ നിന്ന് യുകെ പുറത്താകാനും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ യുകെയോട് വിടപറഞ്ഞ് മറ്റിടങ്ങളിലേക്ക് പോകുമെന്നുമാണ് എഡ്യുക്കേഷന്‍ ലീഡര്‍മാര്‍ സ്‌കൈ ന്യൂസിനോട് ആശങ്കപ്പെട്ടിരിക്കുന്നത്. ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളിലെ അക്കാദമിക് സ്റ്റാഫുകളില്‍ 32 ശതമാനം പേരും വിദേശത്ത് നിന്നുള്ളവരാണ്. പുതിയ കുടിയേറ്റ നിയമങ്ങളിലൂടെ ഇവിടേക്ക് അവര്‍ വരുന്നത് കുറഞ്ഞാല്‍ രാജ്യത്തെ നൂതന ഗവേഷണം അവതാളത്തിലാകുമെന്നും യൂണിവേഴ്‌സിറ്റികള്‍ മുന്നറിയിപ്പേകുന്നു. സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കുള്ള മിനിമം ശമ്പള പരിധി 26,200 പൗണ്ടില്‍ നിന്നും 38,700 പൗണ്ടായി വര്‍ധിപ്പിക്കുമെന്നാണ് ഈ വാരത്തില്‍ ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി പ്രഖ്യാപിച്ചിരിക്കുന്നത്.

ഏര്‍ലി കരിയര്‍ അക്കാദമിക് ആവറേജ് ശമ്പളം 30,000 പൗണ്ടിനും 35,000 പൗണ്ടിനും ഇടയിലാണെന്നിരിക്കേ പുതുക്കിയ മിനിമം ശമ്പളപരിധി അതിനും മുകളിലാണെന്നിരിക്കേ ഇത് അക്കാദമിക്‌സുകളുടെ വരവിന് തടസ്സമായിത്തീരുമെന്നാണ് എഡ്യുക്കേഷന്‍ ലീഡര്‍മാര്‍ മുന്നറിയിപ്പേകുന്നത്. ഫോറിന്‍ വര്‍ക്കര്‍മാര്‍ നല്‍കേണ്ടുന്ന എന്‍എച്ച്എസ് സര്‍ചാര്‍ജെന്ന ഹെല്‍ത്ത് കെയര്‍ ഫീസ് 600 പൗണ്ടില്‍ നിന്നും 1000 പൗണ്ടാക്കി ഉയര്‍ത്തുന്നതും വിദേശ അക്കാദമിക്‌സുകള്‍ യുകെയിലേക്ക് വരുന്നതിന് വിഘാതമായിത്തീരുമെന്നും യൂണിവേഴ്‌സിറ്റികള്‍ മുന്നറിയിപ്പേകുന്നു. പുതിയ നീക്കങ്ങള്‍ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ നിന്ന് മിടുക്കേറിയ ഗവേഷകരെ ഹയര്‍ ചെയ്യുന്നതിന് തങ്ങള്‍ക്ക് തടസ്സമായി വര്‍ത്തിക്കുമെന്നാണ് യൂണിവേഴ്‌സിറ്റി ലീഡര്‍മാര്‍ ആശങ്കപ്പെടുന്നത്.

സ്‌കില്‍ഡ് വര്‍ക്കര്‍ ജനറല്‍ സാലറി പരിധി വര്‍ധിപ്പിക്കുന്നതിലൂടെ വിദേശികളായ ഏര്‍ലി കരിയര്‍ , പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചര്‍മാര്‍ തുടങ്ങിയവര്‍ യുകെയിലേക്ക് വരുന്നത് കുറയുന്നതിന് കാരണമാകുമെന്നാണ് യൂണിവേഴ്‌സിറ്റീസ് യുകെ പ്രസിഡന്റും സെന്റ് ആന്‍ഡ്ര്യൂസ് വൈസ് ചാന്‍സലറുമായ പ്രഫ. ഡെയിം സാല്ലി മാപ്‌സ്റ്റോണ്‍ മുന്നറിയിപ്പേകുന്നത്. പോസ്റ്റ്‌ഡോക്‌സ് ആയി തങ്ങള്‍ നിയമിക്കുന്ന മിക്കവര്‍ക്കും ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന മിനിമം ശമ്പളം ലഭിക്കില്ലെന്നും ഇതിനെ തുടര്‍ന്ന് ഇവരെ ഹയര്‍ ചെയ്യാത്ത സാഹചര്യമുണ്ടായി യുകെയിലെ യൂണിവേഴ്‌സിറ്റികള്‍ പുതിയ പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരുമെന്നും അദ്ദേഹം ആശങ്കപ്പെടുന്നു.

Other News in this category



4malayalees Recommends