ഇന്ത്യന്‍ അമേരിക്കന്‍ സെനറ്ററായ ഉഷ റെഡ്ഡി കന്‍സാസിലെ തെരഞ്ഞെടുപ്പില്‍ വീണ്ടും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയാകുന്നു; മേയര്‍ സ്ഥാനം വരെയെത്തിയ ഉഷയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക നിര്‍ണായക വിഷയങ്ങളെ മുന്‍നിര്‍ത്തിയുള്ളത്

ഇന്ത്യന്‍ അമേരിക്കന്‍ സെനറ്ററായ ഉഷ റെഡ്ഡി കന്‍സാസിലെ തെരഞ്ഞെടുപ്പില്‍ വീണ്ടും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയാകുന്നു; മേയര്‍ സ്ഥാനം വരെയെത്തിയ ഉഷയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക നിര്‍ണായക വിഷയങ്ങളെ മുന്‍നിര്‍ത്തിയുള്ളത്
ഇന്ത്യന്‍ അമേരിക്കന്‍ സെനറ്ററായ ഉഷ റെഡ്ഡി കന്‍സാസ് സ്റ്റേറ്റിലെ 22 ഡിസ്ട്രിക്ടില്‍ നിന്നും വീണ്ടും സെനറ്റര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. സ്റ്റേറ്റ് ലെജിസ്ലേച്ചറിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇവര്‍ വീണ്ടും സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനുള്ള അപേക്ഷ ഇവര്‍ സമര്‍പ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ താന്‍ തെരഞ്ഞെടുപ്പിന് വീണ്ടും നില്‍ക്കുന്നുവെന്ന കാര്യം ഡെമൊക്രാറ്റായ ഉഷ സ്ഥിരീകരിച്ചിട്ടുണ്ട്. ഹെല്‍ത്ത് കെയര്‍, മെന്റല്‍ ഹെല്‍ത്ത്, പബ്ലിക്ക് എഡ്യുക്കേഷന്‍, സേഫ്റ്റി, ഇക്യുറ്റി, ജോലികള്‍, സുരക്ഷ, സാമ്പത്തിക വളര്‍ച്ച, അടിസ്ഥാന സൗകര്യങ്ങള്‍, ഹൗസിംഗ്, ചൈല്‍ഡ് കെയര്‍ തുടങ്ങിയ നിര്‍ണായക വിഷയങ്ങളുയര്‍ത്തിക്കാട്ടിയാണ് ഇവര്‍ വീണ്ടും ജനവിധി തേടാനിറങ്ങുന്നത്.

ഇതിന് മുമ്പ് മാന്‍ഹാട്ടന്‍ സിറ്റി കമ്മീഷനായി പത്ത് വര്‍ഷ ടേം ഉഷ പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് പുറമെ കന്‍സാസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി അടക്കമുള്ള ലോക്കല്‍ ബോഡികളുമായി ചേര്‍ന്നും ഇവര്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്നു. കന്‍സാസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും രണ്ട് ബാച്ചിലര്‍ ഡിഗ്രികളും ഒരു മാസ്റ്റേഴ്‌സ് ഡിഗ്രിയും ഇവര്‍ കരഗതമാക്കിയിട്ടുമുണ്ട്.2024ല്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ഫയല്‍ ചെയ്തുവെന്നാണ് ഉഷ എക്‌സിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.2025 ജനുവരിയില്‍ ഇവരുടെ ടേം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താന്‍ തുടര്‍ന്നും ലെജിസ്ലേറ്റര്‍മാര്‍ വിദഗ്ധര്‍ തുടങ്ങിയവരുമായി ചേര്‍ന്ന് വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രവര്‍ത്തിക്കുമെന്നാണിവര്‍ ഉറപ്പേകുന്നത്.

വ്യക്തികള്‍, കുടുംബങ്ങള്‍, ബിസിനസുകള്‍, നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനുകള്‍ തുടങ്ങിയവയെ ശക്തിപ്പെടുത്താനായി കമ്മ്യൂണിറ്റി മെമ്പര്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അവര്‍ തന്റെ കാംപയിന്‍ വെബ്‌സൈറ്റിലൂടെ വാഗ്ദാനം ചെയ്യുന്നു. രാഷ്ട്രീയത്തിലിറങ്ങുന്നതിന് മുമ്പ് ഒരു പബ്ലിക്ക് സ്‌കൂള്‍ ടീച്ചറായി പ്രവര്‍ത്തിച്ച പരിചയവും ഇവര്‍ക്കുണ്ട്. 2016-17ലും 2020ലും ഇവര്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആ സമയത്തായിരുന്നു കന്‍സാസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, ഫോര്‍ട്ട് റിലെ, മാന്‍ഹാട്ടന്‍ ഏരിയ ചേംബര്‍ ഓഫ് കോമേഴ്‌സ് തുടങ്ങിയ ലോക്കല്‍ ബോഡികളുമായി ചേര്‍ന്ന് അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. 1973ല്‍ ആന്ധ്രാപ്രദേശില്‍ നിന്നായിരുന്നു ഉഷയുടെ കുടുംബം യുഎസിലേക്ക് കുടിയേറി ഓഹിയോവിലെ കൊളംബസില്‍ താമസം തുടങ്ങിയിരുന്നത്.

Other News in this category



4malayalees Recommends