ന്യൂ സൗത്ത് വെയില്‍സ് കടുത്ത ഉഷ്ണതരംഗത്തിന്റെ പിടിയില്‍; സിഡ്‌നി എയര്‍പോര്‍ട്ടില്‍ താപനില 43.5 ഡിഗ്രിയെന്ന റെക്കോര്‍ഡില്‍; ഡിസംബറില്‍ ഇവിടെ രേഖപ്പെടുത്തപ്പെട്ട റെക്കോര്‍ഡ് ചൂട്; ഭേദിക്കപ്പെട്ടത് 1994ല്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ്

ന്യൂ സൗത്ത് വെയില്‍സ് കടുത്ത ഉഷ്ണതരംഗത്തിന്റെ പിടിയില്‍; സിഡ്‌നി എയര്‍പോര്‍ട്ടില്‍ താപനില 43.5 ഡിഗ്രിയെന്ന റെക്കോര്‍ഡില്‍; ഡിസംബറില്‍ ഇവിടെ രേഖപ്പെടുത്തപ്പെട്ട റെക്കോര്‍ഡ് ചൂട്; ഭേദിക്കപ്പെട്ടത് 1994ല്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ്
ന്യൂ സൗത്ത് വെയില്‍സ് കടുത്ത ഉഷ്ണതരംഗത്തിന്റെ പിടിയിലായെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് ഇവിടെ ഉഷ്ണതരംഗം ശക്തമായിരിക്കുന്നത്. ഇത് പ്രകാരം അന്നേ ദിവസം ഉച്ചക്ക് ഒരു മണിയോടെ സിഡ്‌നി എയര്‍പോര്‍ട്ടിലെ താപനില 43.5 ഡിഗ്രി സെല്‍ഷ്യസിലേക്കുയരുകയും ചെയ്തിരുന്നു. ഡിസംബറില്‍ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും വര്‍ധിച്ച ചൂടാണിത്. അസാധാരണമായ തോതില്‍ ഊഷ്മാവുയര്‍ന്നതിനെ തുടര്‍ന്നുളള ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം എന്‍എസ്ഡബ്ല്യൂ ആംബുലന്‍സ് സര്‍വീസിലേക്ക് നൂറ് കണക്കിന് അധിക സഹായവിളികളാണ് ലഭിച്ചിരിക്കുന്നത്. 1994ല്‍ രേഖപ്പെടുത്തിയിരുന്ന 43.2 ഡിഗ്രി താപനിലയെന്ന റെക്കോര്‍ഡാണ് ഇത്തരത്തില്‍ ശനിയാഴ്ച ഭേദിക്കപ്പെട്ടിരിക്കുന്നത്.

1929 മുതല്‍ രേഖപ്പെടുത്തപ്പെട്ട ചൂടിന്റെ റെക്കോര്‍ഡുകളാണ് ഇതിലൂടെ മറികടക്കപ്പെട്ടിരിക്കുന്നതെന്നാണ് ബ്യൂറോ ഓഫ് മെറ്റീരിയോളജി സ്ഥിരീകരിച്ചിരിക്കുന്നത്.വര്‍ധിച്ച കാട്ടുതീകള്‍ ഇവിടുത്തെ ചൂട് വര്‍ധിക്കുന്നതിന് പ്രധാന കാരണമായി വര്‍ത്തിച്ചിരുന്നു. ശനിയാഴ്ച വൈകുന്നേരം നാല് മണി വരെയുള്ള കണക്കുകള്‍ പ്രകാരം എന്‍എസ്ഡബ്ല്യൂവില്‍ 85 കാട്ടുതീകളാണ് സജീവമായിരിക്കുന്നത്. ഇവയില്‍ 38 എണ്ണം ഇപ്പോഴും നിയന്ത്രണവിധേയമല്ലാത്ത അവസ്ഥയിലുമാണ്. വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ വീശിയടിക്കുന്ന കാറ്റുകള്‍ സ്റ്റേറ്റിലുടനീളം താപനില കുതിച്ചുയരുന്നതിന് മറ്റൊരു കാരണമായി വര്‍ത്തിച്ചിരുന്നു.

കാട്ടുതീകള്‍ പെരുകിയ സാഹചര്യത്തില്‍ തങ്ങളുടെ ക്രൂസ് കടുത്ത വെല്ലുവിളികളാണ് നേരിട്ട് കൊണ്ടിരിക്കുന്നതെന്നാണ് എന്‍എസ്ഡബ്ല്യൂ ആര്‍എഫ്എസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ വെല്ലുവിളികളെ നേരിടുന്നതിനായി അതിസാഹസികമായി രംഗത്തിറങ്ങിയ തങ്ങളുടെ അംഗങ്ങളെ ആര്‍എഫ്എസ് അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. സൗത്ത് കോസ്റ്റ്, ഹിമം നിറഞ്ഞ പര്‍വത പ്രദേശങ്ങള്‍ എന്നിവക്ക് ബാധകമാകുന്ന വിധത്തില്‍ കടുത്ത തണ്ടര്‍ സ്റ്റോം വാണിംഗുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നാണ് ബ്യൂറോ മെറ്റീരിയോളജി എന്‍എസ്ഡബ്ല്യൂ പറയുന്നത്. ബോംബാല, ഏഡന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഇത്തരം മുന്നറിയിപ്പുകളുണ്ട്. അപകടകാരികളായ കാറ്റുകളും ആലിപ്പഴ വര്‍ഷവും ഉണ്ടാകുമെന്നും ബ്യൂറോ മുന്നറിയിപ്പേകുന്നു.

Other News in this category4malayalees Recommends