ഒരു കോടി രൂപ നഷ്ടപരിഹാരം തരണം; തൃഷയ്ക്കും താരങ്ങള്‍ക്കുമെതിരെ കടുത്ത ആരോപണങ്ങളുമായി മന്‍സൂര്‍ അലി ഖാന്‍ ഹൈക്കോടതിയില്‍

ഒരു കോടി രൂപ നഷ്ടപരിഹാരം തരണം; തൃഷയ്ക്കും താരങ്ങള്‍ക്കുമെതിരെ കടുത്ത ആരോപണങ്ങളുമായി മന്‍സൂര്‍ അലി ഖാന്‍ ഹൈക്കോടതിയില്‍
നടി തൃഷ, ദേശീയ വനിതാ കമ്മിഷന്‍ അംഗം ഖുശ്ബു, നടന്‍ ചിരഞ്ജീവി എന്നിവര്‍ക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കി മന്‍സൂര്‍ അലിഖാന്‍. മൂവരും തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ അക്‌സില്‍ അപമാനിച്ചുവെന്നും നഷ്ടപരിഹാരം നല്‍കണം എന്നുമാണ് മന്‍സൂറിന്റെ ആവശ്യം.

ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തത്. താന്‍ തമാശയായി പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും വീഡിയോ പൂര്‍ണമായി കാണാതെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി എന്നുമാണ് ഹര്‍ജിയിലെ ആരോപണം.

ലിയോ' സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലായിരുന്നു തൃഷയ്‌ക്കെതിരെ മന്‍സൂര്‍ അശ്ലീല പരാമര്‍ശം നടത്തിയത്. ലിയോയില്‍ തൃഷയാണ് നായികയെന്ന് അറിഞ്ഞപ്പോള്‍ ഒരു കിടപ്പറരംഗമുണ്ടാവുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു നടന്‍ പറഞ്ഞത്.

ഇതിനെതിരെ തൃഷ തന്നെയാണ് ആദ്യം രംഗത്തെത്തിയത്. മന്‍സൂര്‍ ഖാന്റെ കൂടെ ഇനിയൊരിക്കലും അഭിനയിക്കില്ലെന്ന് തൃഷ വ്യക്തമാക്കിയിരുന്നു.

Other News in this category4malayalees Recommends