കര്‍ണാടക കുടകില്‍ ഹോംസ്റ്റേയില്‍ മുറിയെടുത്ത കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍. കൊല്ലം സ്വദേശി വിനോദ് ബാബു സേനന്‍, ഭാര്യ ജിബി എബ്രഹാം, എട്ടു വയസ്സുകാരി മകള്‍ എന്നിവരാണ് മരിച്ചത്. മടിക്കേരി കാഗോഡു ബിലിഗേരിയിലെ ആരേക്കാ ഹോംസ്റ്റേയിലാണ് സംഭവം.
ഹോംസ്റ്റേയിലെ മുറിയില്‍ വിനോദും ഭാര്യയും തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കിടപ്പുമുറിയിലാണ് എട്ടുവയസുകാരി മകളുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മടിക്കേരി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.