യുകെ കാലാവസ്ഥ; എലിന്‍, ഫെര്‍ഗൂസ് കൊടുങ്കാറ്റുകള്‍ ഒരുമിക്കുന്നു; രാജ്യത്ത് ശക്തമായ മഴ തുടരും, തിങ്കളാഴ്ച നാല് മഞ്ഞജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; അയര്‍ലണ്ടില്‍ സ്ഥിതി രൂക്ഷമാക്കി ചുഴലിക്കാറ്റും

യുകെ കാലാവസ്ഥ; എലിന്‍, ഫെര്‍ഗൂസ് കൊടുങ്കാറ്റുകള്‍ ഒരുമിക്കുന്നു; രാജ്യത്ത് ശക്തമായ മഴ തുടരും, തിങ്കളാഴ്ച നാല് മഞ്ഞജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; അയര്‍ലണ്ടില്‍ സ്ഥിതി രൂക്ഷമാക്കി ചുഴലിക്കാറ്റും
എലിന്‍, ഫെര്‍ഗൂസ് കൊടുങ്കാറ്റുകള്‍ ഒരുമിച്ചെത്തുമ്പോള്‍ യുകെയില്‍ അതിശക്തമായ മഴ പടരുമെന്ന് മുന്നറിയിപ്പ്. തിങ്കളാഴ്ച മാത്രം നാല് മഞ്ഞ ജാഗ്രതാ മുന്നറിയിപ്പുകളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. അബെര്‍ദീന്‍ ഉള്‍പ്പെടെ നോര്‍ത്ത് ഈസ്റ്റ് സ്‌കോട്ട്‌ലണ്ടിലും, സൗത്ത് വെസ്റ്റ് സ്‌കോട്ട്‌ലണ്ടിലും, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും, വെസ്റ്റ് യോര്‍ക്ക്ഷയറിലുമാണ് മെറ്റ് ഓഫീസ് ശക്തമായ മഴ പ്രവചിച്ചിരിക്കുന്നത്.

ബുധനാഴ്ച വരെ മുന്നറിയിപ്പുകള്‍ നിലവിലുണ്ടാകും. ശക്തവും, തുടര്‍ച്ചയുമായി മഴയും, തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റുമാണ് മെറ്റ് ഓഫീസ് പ്രവചിക്കുന്നത്. 'തിങ്കളാഴ്ച ചില ഭാഗങ്ങളില്‍ ഇടവേള ലഭിക്കുമെങ്കിലും ചൊവ്വാഴ്ചയോടെ കാലാവസ്ഥ അസ്ഥിരമാകും', മെറ്റ് ഓഫീസ് പറഞ്ഞു.

ശനിയാഴ്ച എത്തിയ എലിന്‍ കൊടുങ്കാറ്റ് റെയില്‍ ശൃംഖലയില്‍ കനത്ത നാശം വിതച്ചതോടെ പല ഭാഗത്തും സര്‍വ്വീസുകള്‍ റദ്ദായി. ഇതിന് പിന്നാലെയാണ് ഫെര്‍ഗൂസ് കൊടുങ്കാറ്റ് തേടിയെത്തിയത്. വീക്കെന്‍ഡില്‍ രണ്ടാമത്തെ കൊടുങ്കാറ്റും എത്തിയതോടെ കാലാവസ്ഥ മോശമായി. അയര്‍ലണ്ടില്‍ ഫെര്‍ഗൂസ് കൊടുങ്കാറ്റ് ചുഴലിക്കാറ്റിനും വഴിയൊരുക്കി.

ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിലായി 50 വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് എന്‍വയോണ്‍മെന്റ് ഏജന്‍സി പുറപ്പെടുവിച്ചിരിക്കുന്നത്. വെള്ളക്കെട്ടിന് സാധ്യതയുള്ള 246 വെള്ളപ്പൊക്ക ജാഗ്രതാ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. വെയില്‍സ്, മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ ശക്തമായ കാറ്റും പ്രതീക്ഷിക്കാം.
Other News in this category4malayalees Recommends