യുവതിയുടെ ആത്മഹത്യ ; കേസില്‍ വഴിത്തിരിവായത് ഭര്‍ത്താവിന് അടുപ്പമുണ്ടായിരുന്ന സ്ത്രീക്ക് ടെസി അയച്ച വാട്‌സ്ആപ്പ് സന്ദേശം

യുവതിയുടെ ആത്മഹത്യ ; കേസില്‍ വഴിത്തിരിവായത് ഭര്‍ത്താവിന് അടുപ്പമുണ്ടായിരുന്ന സ്ത്രീക്ക് ടെസി അയച്ച വാട്‌സ്ആപ്പ് സന്ദേശം
പെരുന്തനരുവി ജലാശയത്തില്‍ ചാടിയ യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നിരന്തരമായ ഗാര്‍ഹിക പീഡനവും മറ്റൊരു സ്ത്രീയുമായുള്ള ഭര്‍ത്താവിന്റെ ബന്ധം ചോദ്യം ചെയ്തതിലുള്ള ശാരീരിക മാനസിക പീഡനവുമാണ് ടെസിയുടെ മരണത്തന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.

ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങളാണ് ഭര്‍ത്താവ് കെ എസ് അരവിന്ദിന്റെ പേരില്‍ ചുമത്തിയിട്ടുള്ളത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കൊല്ലമുള ചാത്തന്‍തറ ഡിസിഎല്‍പടി കരിങ്ങമാവില്‍ വീട്ടില്‍ കെ എസ് അരവിന്ദിനെ (സുമേഷ് 36) ഇന്നലെയാണ് ഭാര്യ ടെസി മരിച്ച സംഭവത്തില്‍ വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. ടെസി ആറ്റില്‍ ചാടിയ സ്ഥലത്തുനിന്ന് ചെരിപ്പും മൊബൈല്‍ ഫോണും ഫോട്ടോയും രണ്ട് ഡെബിറ്റ് കാര്‍ഡുകളും പൊലീസ് കണ്ടെടുത്തിരുന്നു. ഭര്‍ത്താവുമായി ബന്ധമുണ്ടായിരുന്ന യുവതിക്ക് ടെസി അയച്ച വാട്‌സ്ആപ് സന്ദേശം കേസില്‍ വഴിത്തിരിവായി.

2010 മുതല്‍ പ്രണയത്തിലായിരുന്നു ടെസിയും അരവിന്ദും. കുടുംബ വിഹിതമായി കിട്ടിയ എട്ടു പവനും 50000 രൂപയും അരവിന്ദ് ചെലവഴിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Other News in this category4malayalees Recommends