'കഴിഞ്ഞ ഏഴ് വര്‍ഷമായി ഞാന്‍ ഒറ്റയ്ക്കാണ് ജീവിയ്ക്കുന്നത്, ഇപ്പോള്‍ അനുഭവിക്കുന്ന ചെറിയ വേദനകള്‍ അത്ര കാര്യമുള്ളതല്ല ; അനു ഇമ്മാനുവല്‍

'കഴിഞ്ഞ ഏഴ് വര്‍ഷമായി ഞാന്‍ ഒറ്റയ്ക്കാണ് ജീവിയ്ക്കുന്നത്, ഇപ്പോള്‍ അനുഭവിക്കുന്ന ചെറിയ വേദനകള്‍ അത്ര കാര്യമുള്ളതല്ല ; അനു ഇമ്മാനുവല്‍
നിവിന്‍ പോളി നായകനായെത്തിയ ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പരിചിതയായ താരമാണ് അനു ഇമ്മാനുവല്‍. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അനു ചെയ്തിരുന്നു.

ഇപ്പോഴിതാ തന്റെ ജീവിതത്തെ പറ്റിയും സിനിമകളെകുറിച്ചും മനസുതുറക്കുകയാണ് ആണ് താരം. ജനിച്ചതും വളര്‍ന്നതും വിദേശത്തായതുകൊണ്ട് ഇവിടുത്തെ സംസ്‌കാരവും ഭാഷയും നന്നായി അറിയില്ലെന്നാണ് അനു പറയുന്നത്. കൂടാതെ കഴിഞ്ഞ ഏഴ് വര്‍ഷമായി ഒറ്റയ്ക്കാണ് താന്‍ താമസിക്കുന്നതെന്നും അനു പറയുന്നു.

'കഴിഞ്ഞ ഏഴ് വര്‍ഷമായി ഞാന്‍ ഒറ്റയ്ക്കാണ് ജീവിയ്ക്കുന്നത്. ഹൈദരബാദിലെ ഒറ്റയ്ക്കുള്ള ജീവിതം ഇപ്പോള്‍ ഞാന്‍ ആസ്വദിക്കുന്നുണ്ട്. തുടക്കത്തില്‍ അച്ഛനെയും അമ്മയെയും സുഹൃത്തുക്കളെയും എല്ലാം വല്ലാതെ മിസ്സ് ചെയ്യുമായിരുന്നു. പക്ഷെ ഒരു ആക്ടറിന്റെ ജീവിതം അങ്ങനെയാണ് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആ വേദന മറക്കാന്‍ ശീലിച്ചു.

ഞാന്‍ ജോലിചെയ്യുന്ന ഇടം ഒരുപാട് പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്ന ഒരിടമാണ്. ഈ അവസരം എളുപ്പത്തില്‍ ലഭിക്കില്ല. അതുകൊണ്ട് തന്നെ ഞാന് ഭാഗ്യവതിയാണ്. ഇപ്പോള്‍ അനുഭവിക്കുന്ന ചെറിയ വേദനകള്‍ അത്ര കാര്യമുള്ളതല്ല.'അനു പറയുന്നു.


Other News in this category



4malayalees Recommends