ബ്രിട്ടനിലേക്ക് വരുന്നു, ഏഷ്യന്‍ ടൈഗര്‍ കൊതുകുകള്‍; ഡെങ്കി പനി പരത്തുന്ന കൊതുകുകള്‍ ഇംഗ്ലണ്ടില്‍ ചുവടുറപ്പിക്കുമെന്ന് വിദഗ്ധര്‍; കാരണമാകുന്നത് കാലാവസ്ഥാ വ്യതിയാനം; ജനങ്ങളെ കൊതുകുകള്‍ വേട്ടയാടുമെന്ന് ആരോഗ്യ വിദഗ്ധര്‍

ബ്രിട്ടനിലേക്ക് വരുന്നു, ഏഷ്യന്‍ ടൈഗര്‍ കൊതുകുകള്‍; ഡെങ്കി പനി പരത്തുന്ന കൊതുകുകള്‍ ഇംഗ്ലണ്ടില്‍ ചുവടുറപ്പിക്കുമെന്ന് വിദഗ്ധര്‍; കാരണമാകുന്നത് കാലാവസ്ഥാ വ്യതിയാനം; ജനങ്ങളെ കൊതുകുകള്‍ വേട്ടയാടുമെന്ന് ആരോഗ്യ വിദഗ്ധര്‍
ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇംഗ്ലണ്ടില്‍ ഡെങ്കി പനി പടര്‍ത്തുന്ന ഏഷ്യന്‍ ടൈഗര്‍ കൊതുകുകള്‍ വ്യാപകമാകുമെന്ന് ഗവണ്‍മെന്റ് ആരോഗ്യ വിദഗ്ധര്‍. ചൂടേറിയ കാലാവസ്ഥയില്‍ യൂറോപ്പില്‍ ഉടനീളം ഈ കൊതുകുകള്‍ ചേക്കേറി കഴിഞ്ഞിട്ടുണ്ട്. ഇവ അര്‍ബന്‍ മേഖലകളില്‍ ജീവിച്ച് പകല്‍ സമയങ്ങളില്‍ ചോര കുടിക്കാന്‍ ഇറങ്ങുകയും ആളുകളെ അപകടത്തിലാക്കുകയും ചെയ്യും, മുന്നറിയിപ്പ് വ്യക്തമാക്കി.

ഡെങ്കി പനിക്ക് പുറമെ സിക്കാ വൈറസ്, ചിക്കന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പരത്താനും ഈ വിഭാഗത്തിലുള്ള കൊതുകുകള്‍ക്ക് സാധിക്കും. ട്രോപ്പിക്കല്‍ മേഖലയില്‍ ഈ രോഗങ്ങള്‍ കാണപ്പെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നത് ഈ കൊതുകുകളാണ്. 2060-ഓടെ ലണ്ടനില്‍ ഡെങ്കി പനി പകര്‍ച്ചവ്യാധിയായി മാറുമെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുെട ആശങ്ക.

2040-കളില്‍ ഈ കൊതുക് ഇംഗ്ലണ്ടില്‍ വ്യാപകമായി മാറുമെന്നും വിദഗ്ധര്‍ പ്രവചിക്കുന്നു. അതിര്‍ത്തികളില്‍ നിരീക്ഷണം മെച്ചപ്പെടുത്തി കൊതുകുകളുടെ വ്യാപനം കുറയ്‌ക്കേണ്ടി വരുമെന്ന് യുകെഎച്ച്എസ്എ എന്റോമോളജിസ്റ്റ് ജോയ്‌ലാന്‍ മെഡ്‌ലോക്ക് പറഞ്ഞു. വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കി, കൊതുക് മുട്ടയിടാനുള്ള സാഹചര്യം ഒഴിവാക്കി ഇവയെ അകറ്റാനും സാധിക്കും.

മുന്‍പ് ട്രോപ്പിക്കല്‍ രോഗങ്ങളെന്ന് പഠിച്ചവ ഇനി ദേശീയ ആഭ്യന്തര രോഗങ്ങളായി മാറുമെന്ന് യുകെഎച്ച്എസ്എ ചീഫ് എക്‌സിക്യൂട്ടീവ് പ്രൊഫസര്‍ ജെന്നി ഹാരിസ് പറഞ്ഞു. ഭക്ഷണം, വെള്ളം എന്നിവയിലൂടെ പകരുന്ന പകര്‍ച്ചവ്യാധികളും കൂടുതല്‍ സാധാരണമായി മാറുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Other News in this category4malayalees Recommends