ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ തോത് വര്‍ധിച്ചിരിക്കുകയാണ്. വിദേശികളുടെ വരവ് വര്‍ധിച്ചതോടെ സര്‍ക്കാരിന് മേല്‍ കുടിയേറ്റ നിയന്ത്രണം കൊണ്ടുവരാനുള്ള സമ്മര്‍ദ്ദവും ഏറി.
കോവിഡിന് പിന്നാലെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ജനസംഖ്യാ വര്‍ധനവും പണപ്പെരുപ്പവും രാജ്യത്തെ സ്മ്മര്‍ദ്ദത്തിലാക്കുമ്പോള്‍ കര്‍ശന നീക്കം അനിവാര്യമായ അവസ്ഥയാണ്. സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണ്.
രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ തന്നെ സ്വാധീനിക്കുന്ന നിലയില്‍ കുടിയേറ്റ തോത് വര്‍ധിച്ചു കഴിഞ്ഞു. വൈദഗ്ധ്യമുള്ളവര്‍ക്ക് മാത്രം വീസ അനുവദിക്കുന്നത് ഉള്‍പ്പെടെ നിയന്ത്രണമാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
നേരത്തെ വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് നിയന്ത്രിക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കര്‍ശന നിബന്ധന കൊണ്ടുവന്നിരുന്നു. വിദ്യാഭ്യാസത്തിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നതും വ്യാജ വീസകള്‍ തടയുന്നതിനുമാണ് പുതിയ പരിഷ്‌കരണം കൊണ്ടുവന്നത്.
വരും ദിവസങ്ങളില്‍ നിയന്ത്രണങ്ങളെ കുറിച്ചു വിശദമായ പ്രഖ്യാപനം സര്‍ക്കാര്‍ നടത്തും.