മെല്‍ബണില്‍ 5 ഇന്ത്യന്‍ വംശജര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംഭവം; ഓസ്‌ട്രേലിയന്‍ പൗരനെതിരെ കുറ്റം ചുമത്തി

മെല്‍ബണില്‍ 5 ഇന്ത്യന്‍ വംശജര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംഭവം; ഓസ്‌ട്രേലിയന്‍ പൗരനെതിരെ കുറ്റം ചുമത്തി
മെല്‍ബണിലെ പബ്ബിലേക്ക് കാര്‍ ഇടിച്ച് കയറി രണ്ട് ഇന്ത്യന്‍ കുടുംബങ്ങളില്‍ പെട്ട അഞ്ച് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 66-കാരനായ ഓസ്‌ട്രേലിയക്കാരന് എതിരെ കുറ്റങ്ങള്‍ ചുമത്തി. നവംബര്‍ 5ന് റോയല്‍ ഡെയില്‍സ്‌ഫോര്‍ഡ് ഹോട്ടലില്‍ ഉണ്ടായ അപകടത്തില്‍ കുറ്റാരോപിതനായ വില്ല്യം സ്വെയില്‍ അറസ്റ്റിലായിരുന്നു.

38-കാരന്‍ വിവേക് ഭാട്ടിയ, മകന്‍ 11-കാരന്‍ വിഹാന്‍, 44-കാരി പ്രതിഭ ശര്‍മ്മ, ഭര്‍ത്താവ് 30-കാരന്‍ ജതിന്‍ കുമാര്‍, ഇവരുടെ മകള്‍ ഒന്‍പതുകാരി അന്‍വി എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഭാട്ടിയയുടെ ഇളയ മകന്‍ അബിര്‍, ഭാര്യ രുചി എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു.

ടൈപ്പ് വണ്‍ ഡയബറ്റിസ് ബാധിച്ച സ്വെയിലിനെതിരെ അപകടകരമായ ഡ്രൈവിംഗിലൂടെ മരണം വരുത്തിവെച്ചതിനും, ഗുരുതരമായി പരുക്കേല്‍പ്പിച്ചതിനും, അപകടകരമായ ഡ്രൈവിംഗിലൂടെ ജീവന്‍ അപകടപ്പെടുത്തിയതിനുമാണ് കേസുകള്‍ ചുമത്തിയിരിക്കുന്നത്.

അതേസമയം തന്റെ കക്ഷി കുറ്റങ്ങള്‍ തള്ളിക്കളയുമെന്ന് പ്രതിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. മെഡിക്കല്‍ പ്രശ്‌നമാണ് അപകടകാരണമെന്ന് വാദിക്കുമെങ്കിലും അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടമായത് നിസ്സാരമായി ഒതുങ്ങുമെന്ന് ഉറപ്പില്ല.
Other News in this category



4malayalees Recommends