ഓസ്‌ട്രേലിയയില്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് നിരക്കില്‍ കുതിച്ച് കയറ്റം; ബോറോവര്‍മാരുടെ മീഡിയന്‍ വരുമാനത്തില്‍ താഴ്ച; ഹോം ഓണര്‍മാര്‍ 2023ല്‍ നേരിട്ടത് കടുത്ത വെല്ലുവിളികള്‍; അടുത്ത വര്‍ഷം മോര്‍ട്ട്‌ഗേജ് ഹോള്‍ഡര്‍മാരുടെ സ്ഥിതി ഇതിലും പരിതാപകരം

ഓസ്‌ട്രേലിയയില്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് നിരക്കില്‍ കുതിച്ച് കയറ്റം; ബോറോവര്‍മാരുടെ മീഡിയന്‍ വരുമാനത്തില്‍ താഴ്ച; ഹോം ഓണര്‍മാര്‍ 2023ല്‍ നേരിട്ടത് കടുത്ത വെല്ലുവിളികള്‍; അടുത്ത വര്‍ഷം മോര്‍ട്ട്‌ഗേജ് ഹോള്‍ഡര്‍മാരുടെ സ്ഥിതി ഇതിലും പരിതാപകരം
ഓസ്‌ട്രേലിയയില്‍ മോര്‍ട്ട്‌ഗേജ് കടമെടുക്കുന്നവരുടെ മീഡിയന്‍ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷം മൂന്ന് ശതമാനം ഇടിവുണ്ടായി അത് 95,000 ഡോളറിലെത്തിയെന്ന് റിപ്പോര്‍ട്ട്. 2024ല്‍ ഹോം ഓണര്‍മാര്‍ ഇതിലും പരിതാപകരമായ സ്ഥിതിയാണ് നേരിടാന്‍ പോകുന്നതെന്നും വിദഗ്ധര്‍ മുന്നറിയിപ്പേകുന്നു. ലെന്‍ഡി ഗ്രൂപ്പ്‌സ് 2023 ഹോം ലോണ്‍ ലോണ്‍ റിപ്പോര്‍ട്ടിലെ ഡാറ്റയാണീ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. വരുമാനത്തിലെ മന്ദിപ്പും ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് തിരിച്ചടവുകളും പ്രോപ്പര്‍ട്ടി ലേഡറിലേക്ക് പ്രവേശിക്കുന്നതിനുള്ള തടസ്സങ്ങളും ഉയര്‍ന്ന ലെന്‍ഡര്‍ ലോയല്‍റ്റി ടാക്‌സും കാരണം പ്രോപ്പര്‍ട്ടി ഓണര്‍മാരെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ആശങ്കാജനകമായ വര്‍ഷമാണ് വരാന്‍ പോകുന്നതെന്നും ഈ ഡാറ്റ മുന്നറിയിപ്പേകുന്നു.

സ്വന്തം വീടെന്ന സ്വപ്‌നം സഫലമാക്കാന്‍ കഴിഞ്ഞ വര്‍ഷം ശ്രമിച്ചവര്‍ക്ക് കടുത്ത സാഹചര്യങ്ങളാണ് നേരിടേണ്ടി വന്നിരിക്കുന്നതെന്നും 2024ല്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകാനാണ് പോകുന്നതെന്നുമാണ് ലെന്‍ഡി ഗ്രൂപ്പ്‌സ് ചീഫ് ആന്‍ഡ് കോ ഫൗണ്ടറായ ഡേവിഡ് ഹൈമാന്‍ മുന്നറിയിപ്പേകിയിരിക്കുന്നത്. ഹോം ഓണര്‍മാര്‍ 2023ല്‍ നേരിടേണ്ടി വന്ന വെല്ലുവിളികള്‍ക്ക് 2024ലും ശമനമുണ്ടാകില്ലെന്നും ഹൈമാന്‍ പ്രവചിക്കുന്നു. ലെന്‍ഡി, ഓസ്സീ ആന്‍ഡ് ഡൊമെയ്ന്‍ ഹോം ലോണുകളില്‍ നിന്നുള്ള ഡാറ്റകളെ അടിസ്ഥാനമാക്കിയാണ് ഈ ഹൗസിംഗ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെയുള്ള പ്രവണതകളെയാണ് ഈ റിപ്പോര്‍ട്ടിലൂടെ എടുത്ത് കാട്ടിയിരിക്കുന്നത്. നിലവില്‍ മൊത്തം ഹോം അപ്ലിക്കേഷനുകളില്‍ സിംഗിള്‍ സ്റ്റാറ്റസിലുള്ളവരാണ് 20 ശതമാനം അപേക്ഷകളും സമര്‍പ്പിച്ചിരിക്കുന്നത്. അതായത് പത്ത് ഹൗസിംഗ് ലോണുകളില്‍ രണ്ടും സിംഗിള്‍ ബോറോവര്‍മാരാണെടുത്തിരിക്കുന്നത്. ഇവര്‍ക്ക് മീഡിയന്‍ ഇയര്‍ലി ഇന്‍കം 109,000 ഡോളറാണ്. ഇത് ആവറേജ് വേയ്ജിനേക്കാള്‍ മുകളിലുമാണ്. പുതിയ കണക്കുകള്‍ പ്രകാരം ബോറോവര്‍മാരുടെ മീഡിയന്‍ ഇന്‍കം 97,000 ഡോളറില്‍ നിന്നും 95,000 ഡോളറായിട്ടാണ് താഴ്ന്നിരിക്കുന്നത്. അതായത് മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ കുതിച്ച് കയറുന്നത് തുടരുന്നതിനിടെയാണ് വരുമാനത്തില്‍ ഇത്തരത്തില്‍ ഇടിവുണ്ടായിരിക്കുന്നത്.

Other News in this category



4malayalees Recommends