ജോലിക്കിടെ ലോക്കല്‍ ട്രെയിനില്‍ യുവതിയോടൊപ്പം നൃത്തമാടി റീല്‍സ് ചെയ്തതിന് പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. എസ് എഫ് ഗുപ്തക്കെതിരെയാണ് നടപടി. ഡ്യൂട്ടി സമയത്തുണ്ടായ കൃത്യ വിലോപനത്തിന് ഗുപ്തയോട് ഉന്നത ഉദ്യോഗസ്ഥന്‍ വിശദീകരണം തേടി. യുവതിക്കൊപ്പം നൃത്തം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വിമര്‍ശനമുയര്‍ന്നു.
ഡിസംബര്‍ ആറിന് രാത്രി പത്തിന് ശേഷം സെന്‍ട്രല്‍ റെയില്‍വേയുടെ ലോക്കല്‍ ട്രെയിനിലായിരുന്നു സംഭവം.ട്രെയിനില്‍ രാത്രികാലത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതായിരുന്നു ഗുപ്തയുടെ ചുമതല. ഇതിനിടെയാണ് സംഭവം. ഒരു യുവതി തന്റെ മകളുടെ റീല്‍സ് ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. ആദ്യം അപകടം ഉണ്ടാകാതിരിക്കാന്‍ ഗുപ്ത നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് ദൃശ്യത്തിലുണ്ട്. പിന്നീട് യുവതിക്കൊപ്പം ഗുപ്ത ഡാന്‍സ് ചെയ്യുകയായിരുന്നു.
വീഡിയോ പ്രചരിച്ചതോടെ ഗുപ്തയ്‌ക്കെതിരെ റെയില്‍വേ പൊലീസ് റിപ്പോര്‍ട്ട് നല്‍കി. ജോലിക്കിടയിലും യൂണിഫോമിലുള്ളപ്പോഴും ഇങ്ങനെ ചെയ്യുന്നത് ഒഴിവാക്കാനാണ് പൊലീസ് ശ്രമം.