ഡൊണാള്‍ഡ് ട്രംപിന്റെ വിധി ഇനി സുപ്രീംകോടതി തീരുമാനിക്കും; കൊളറാഡോ കോടതി 2024 ബാലറ്റില്‍ നിന്നും മുന്‍ പ്രസിഡന്റിനെ നീക്കം ചെയ്ത നടപടി പുനഃപരിശോധിക്കും; വാദം കേള്‍ക്കാന്‍ അസാധാരണ നീക്കം

ഡൊണാള്‍ഡ് ട്രംപിന്റെ വിധി ഇനി സുപ്രീംകോടതി തീരുമാനിക്കും; കൊളറാഡോ കോടതി 2024 ബാലറ്റില്‍ നിന്നും മുന്‍ പ്രസിഡന്റിനെ നീക്കം ചെയ്ത നടപടി പുനഃപരിശോധിക്കും; വാദം കേള്‍ക്കാന്‍ അസാധാരണ നീക്കം
കൊളറാഡോയിലെ 2024 ബാലറ്റില്‍ നിന്നും ഡൊണാള്‍ഡ് ട്രംപിനെ നീക്കം ചെയ്ത വിധി നിലനിര്‍ത്തുന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ സുപ്രീംകോടതി സമ്മതിച്ചു. സ്‌റ്റേറ്റില്‍ വോട്ട് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കാണ് പുനരാലോചിക്കുന്നത്.

2024 പ്രൈമറി ഇലക്ഷന്‍ സൈക്കിള്‍ പുരോഗമിക്കവെയാണ് ഒന്‍പത് ജസ്റ്റിസുമാര്‍ ഈ വിഷയം പരിഗണിക്കുന്നത്. ഫെബ്രുവരി 9ന് വാദങ്ങള്‍ ആരംഭിക്കും. ബെഞ്ചിലെ മൂന്ന് ജഡ്ജിമാരെ ട്രംപ് നോമിനേറ്റ് ചെയ്തിട്ടുണ്ടെന്നത് സവിശേഷതയാണ്.

ഒരു കേസില്‍ ഇത്ര വേഗത്തില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തയ്യാറാകുന്നത് അസാധാരണമാണ്. സ്‌റ്റേറ്റുകള്‍ പ്രൈമറി ബാലറ്റ് പ്രിന്റ് ചെയ്യുന്നതിന് മുന്‍പ് ഒരു തീരുമാനം ഉണ്ടാകേണ്ടത് സുപ്രധാനമാണെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.

കൊളറാഡോയ്ക്ക് പുറമെ ഇല്ലിനോസ്, മസാച്ചുസെറ്റ്‌സ് എന്നിവിടങ്ങളില്‍ നിന്നും ട്രംപ് പുറത്താക്കല്‍ ഭീഷണി നേരിടുന്നുണ്ട്. മെയിന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റും ട്രംപിനെ അയോഗ്യനാക്കിയിരുന്നു. മുന്‍ തെരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയ ശേഷം ഇത് അംഗീകരിക്കാന്‍ മടിച്ച ട്രംപ്, തന്റെ അണികളെ ഇളക്കിവിട്ട് ക്യാപിറ്റോള്‍ ഹില്ലില്‍ കലാപം സംഘടിപ്പിച്ചെന്ന് കാണിച്ചാണ് അയോഗ്യതകള്‍.

Other News in this category



4malayalees Recommends