യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ യുഎസിന്റെ പുതിയ അക്രമങ്ങള്‍; റഡാര്‍ സംവിധാനം തകര്‍ത്തു; ഹൂതികള്‍ കപ്പലിന് നേര്‍ക്ക് മിസൈല്‍ തൊടുത്തതിന് പിന്നാലെ തിരിച്ചടി

യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ യുഎസിന്റെ പുതിയ അക്രമങ്ങള്‍; റഡാര്‍ സംവിധാനം തകര്‍ത്തു; ഹൂതികള്‍ കപ്പലിന് നേര്‍ക്ക് മിസൈല്‍ തൊടുത്തതിന് പിന്നാലെ തിരിച്ചടി
യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ യുഎസിന്റെ പുതിയ അക്രമങ്ങള്‍. ആദ്യ ദിനത്തില്‍ 60 ലക്ഷ്യകേന്ദ്രങ്ങളില്‍ അക്രമം നടത്തിയതിന് പിന്നാലെയാണ് രണ്ടാംഘട്ട തിരിച്ചടി നല്‍കുന്നത്. അറേബ്യന്‍ പെനിന്‍സുലയിലെ കടലില്‍ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് നേരെ ഇറാന്‍ പിന്തുണയുള്ള വിമതര്‍ അക്രമം നടത്തിയതാണ് പ്രകോപനത്തിന് ഇടയാക്കിയത്.

രണ്ടാം ഘട്ട ബോംബിംഗ് താരതമ്യേന വ്യാപ്തി കുറഞ്ഞതായിരുന്നു. ഒരു ഹൂതി റഡാര്‍ സംവിധാനം ലക്ഷ്യംവെച്ചായിരുന്നു ബോംബിംഗെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ഇതേദിവസം ഹൂതികള്‍ ഒരു കപ്പല്‍വിരുദ്ധ മിസൈല്‍ തൊടുത്തിരുന്നു.

ചെങ്കടലില്‍ കപ്പലുകളെ അക്രമിക്കുന്ന പരിപാടി അവസാനിപ്പിക്കാന്‍ ഹൂതികള്‍ തയ്യാറായില്ലെങ്കില്‍ ബോംബിംഗ് തുടരുമെന്ന് ബൈഡന്‍ ആവര്‍ത്തിച്ചു. ഇതിനിടെ ന്യൂയോര്‍ക്ക് നഗരത്തില്‍ യുണൈറ്റഡ് നേഷന്‍സ് യെമന്‍ മിഷന് സമീപം അക്രമത്തെ അപലപിച്ച് പ്രതിഷേധക്കാര്‍ തടിച്ചുകൂടി.

രണ്ടാംഘട്ട അക്രമണം യുഎസ് നേരിട്ടാണ് നടത്തിയതെന്ന് സ്ഥിരീകരണം വന്നിട്ടുണ്ട്. വ്യാഴാഴ്ച യുഎസ്, യുകെ, മറ്റ് സഖ്യരാജ്യങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് 60 ലക്ഷ്യകേന്ദ്രങ്ങളില്‍ ബോംബിട്ടിരുന്നു. സംഭവങ്ങലില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും, ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തെന്ന് ഹൂതി സൈനിക വക്താവ് അവകാശപ്പെട്ടു. ഇത് ഇറാന് കൂടിയുള്ള സന്ദേശമാണെന്ന് പ്രസിഡന്റ് ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.
Other News in this category4malayalees Recommends