അമേരിക്കയില്‍ നഴ്‌സുമാര്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നു; നഴ്‌സ് പ്രാക്ടീഷണര്‍ ഈ വര്‍ഷം നം.1 തന്നെ; 100 ജോലികളുടെ പട്ടികയില്‍ നഴ്‌സിംഗ് മുന്നില്‍

അമേരിക്കയില്‍ നഴ്‌സുമാര്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നു; നഴ്‌സ് പ്രാക്ടീഷണര്‍ ഈ വര്‍ഷം നം.1 തന്നെ; 100 ജോലികളുടെ പട്ടികയില്‍ നഴ്‌സിംഗ് മുന്നില്‍
യുഎസില്‍ മാത്രമല്ല ലോകത്താകമാനം നഴ്‌സ് പ്രാക്ടീഷനേഴ്‌സ് ഹെല്‍ത്ത് കെയര്‍ സേവനങ്ങളുടെ സുപ്രധാന ഭാഗമാണ്. രോഗികളെ പരിശോധിക്കുന്നത് മുതല്‍ രോഗികളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള സേവനങ്ങള്‍ വരെയുള്ള പ്രൈമറി, സ്‌പെഷ്യാലിറ്റി കെയര്‍ നല്‍കാന്‍ രജിസ്റ്റേഡ് നഴ്‌സുമാര്‍ക്ക് സാധിക്കും.

നഴ്‌സ് പ്രാക്ടീഷനേഴ്‌സിന്റെ മേഖലയില്‍ അടുത്ത ഏതാനും വര്‍ഷങ്ങളില്‍ സ്‌ഫോടനാത്മകമായ വര്‍ദ്ധനവ് രേഖപ്പെടുത്തുമെന്ന് യുഎസ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പ്രവചിക്കുന്നു. 2022 മുതല്‍ 2032 വരെ ഈ റോളുകളില്‍ 45% വര്‍ദ്ധന ഉണ്ടാകുമെന്നാണ് കരുതുന്നത്. 118,600 തൊഴിലവസരങ്ങളുടെ വര്‍ദ്ധനവാണ് ഇതിനൊപ്പം ഉണ്ടാകുക.

നഴ്‌സ് പ്രാക്ടീഷനേഴ്‌സിന്റെ ശരാശരി വാര്‍ഷിക ശമ്പളം 121,610 ഡോളറാണ്. ഇത് തന്നെയാണ് 100 മികച്ച ജോലികളുടെ ഈ വര്‍ഷത്തെ പട്ടികയില്‍ നഴ്‌സ് പ്രാക്ടീഷണര്‍ ജോലി നം.1 ആയി മാറുന്നത്. യുഎസ് ന്യൂസിന്റെ ബെസ്റ്റ് ഹെല്‍ത്ത് കെയര്‍ ജോബ്, ബെസ്റ്റ് സ്‌റ്റെം ജോബ് റാങ്കിംഗിലും ഈ ജോലിയാണ് മുന്‍നിരയിലുള്ളത്.
Other News in this category4malayalees Recommends