ഡൊണാള്‍ഡ് ട്രംപ് വിജയിച്ചാല്‍ വിവേക് രാമസ്വാമി വൈസ് പ്രസിഡന്റ്? തനിക്ക് പിന്തുണ പ്രഖ്യാപിച്ച ഇന്ത്യന്‍ വംശജന്‍ ഒപ്പമുണ്ടാകുമെന്ന് പ്രഖ്യാപിച്ച് ട്രംപ്

ഡൊണാള്‍ഡ് ട്രംപ് വിജയിച്ചാല്‍ വിവേക് രാമസ്വാമി വൈസ് പ്രസിഡന്റ്? തനിക്ക് പിന്തുണ പ്രഖ്യാപിച്ച ഇന്ത്യന്‍ വംശജന്‍ ഒപ്പമുണ്ടാകുമെന്ന് പ്രഖ്യാപിച്ച് ട്രംപ്
യുഎസ് പ്രസിഡന്റ് മത്സരത്തില്‍ നിന്നും പിന്‍വാങ്ങിയ വിവേക് രാമസ്വാമി റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും, മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനൊപ്പം വേദി പങ്കിട്ടപ്പോള്‍ 'വിപി, വിപി (വൈസ് പ്രസിഡന്റ്) വിളികള്‍ മുഴക്കി ജനക്കൂട്ടം. ട്രംപിനെ പിന്തുണച്ച് ന്യൂ ഹാംപ്ഷയറില്‍ വിവേക് രാമസ്വാമി തീപ്പൊരി പ്രസംഗവും നടത്തി.

ഇന്ത്യന്‍ വംശജനായ മുന്‍ എതിരാളിയെ പ്രശംസിച്ച ട്രംപ് 'അദ്ദേഹം നമുക്കൊപ്പം കൂടുതല്‍ സമയം പ്രവര്‍ത്തിക്കും' എന്ന് വ്യക്തമാക്കുകയും ചെയ്തു. ഈ മനുഷ്യനാണ് അടുത്ത പ്രസിഡന്റായി യുഎസിന്റെ മുദ്രാവാക്യത്തെ പുനരാവിഷ്‌കരിക്കുകയെന്ന് രാമസ്വാമി പ്രസംഗത്തില്‍ പറഞ്ഞു.

'സത്യം സംസാരിച്ച് കൊണ്ടാണ് നമ്മള്‍ അത് നടപ്പാക്കുക. രണഅട് ലിംഗങ്ങളാണുള്ളത്. പിരീഡ്. ഇത് സത്യമാണ്. ഫോസില്‍ ഇന്ധനങ്ങള്‍ മനുഷ്യന്റെ പുരോഗതിക്ക് ആവശ്യമാണ്. റിവേഴ്‌സ് വംശീയത വംശവെറിയല്ല. തുറന്ന് കിടക്കുന്ന അതിര്‍ത്തി ഒരു അതിര്‍ത്തിയല്ല. ക്യാപിറ്റലിസമാണ് നമ്മളെ ദാരിദ്ര്യത്തില്‍ നിന്നും ഉയര്‍ത്തിയത്. യുഎസ് ഭരണഘടനയാണ് മനുഷ്യ ചരിത്രത്തിലെ ഏറ്റവും ശക്തവും മഹത്തായതുമായ ഗ്യാരണ്ടര്‍', രാമസ്വാമി പ്രഖ്യാപിച്ചു.
Other News in this category



4malayalees Recommends