യുഎസില്‍ രണ്ടു വീടുകളില്‍ വെടിവെപ്പ് ; ഏഴു പേര്‍ കൊല്ലപ്പെട്ടു ; ആയുധധാരിയായ പ്രതി കാറില്‍ രക്ഷപ്പെട്ടു

യുഎസില്‍ രണ്ടു വീടുകളില്‍ വെടിവെപ്പ് ; ഏഴു പേര്‍ കൊല്ലപ്പെട്ടു ; ആയുധധാരിയായ പ്രതി കാറില്‍ രക്ഷപ്പെട്ടു
അമേരിക്കയിലെ ഷിക്കാഗോയ്ക്ക് സമീപം രണ്ടിടങ്ങളിലായുണ്ടായ വെടിവെപ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. ഇലിനോയ് ജോലിയറ്റിലെ രണ്ടു വീടുകളിലാണ് വെടിവെപ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. റോമിയോ നാന്‍സെ എന്നയാളാണ് ആക്രമണത്തിന് പിന്നിലെന്നും കൃത്യത്തിന് ശേഷം ഇയാള്‍ ഒളിവില്‍പോയിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

രണ്ടു വീടുകളില്‍ ആക്രമണം നടത്തിയ ശേഷം റോമിയോ നാന്‍സെ എന്ന 23 കാരന്‍ ചുവന്ന കാറില്‍ രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ കൈവശം ആയുധങ്ങളുണ്ടെന്നും അപകടകാരിയാണെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

Other News in this category4malayalees Recommends