യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരം ; ന്യൂ ഹാംഷയറിലും ട്രംപ് മുന്നില്‍ ; പിന്മാറാതെ നിക്കി ഹേലി

യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരം ; ന്യൂ ഹാംഷയറിലും ട്രംപ് മുന്നില്‍ ; പിന്മാറാതെ നിക്കി ഹേലി
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാനുള്ള പ്രൈമറികളില്‍ ന്യൂഹാംഷയര്‍ സംസ്ഥാനത്തു നിക്കി ഹേലിയെ പത്തുശതമാനം വോട്ട് വ്യത്യാസത്തില്‍ തോല്‍പ്പിച്ച് ട്രംപ് ജേതാവായി. 95 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 54.4 ശതമാനം ട്രംപിന് ലഭിച്ചു. നിക്കിക്ക് 43.3 ശതമാനം നേരത്തെ നടന്ന അയോവ സംസ്ഥാന കോക്കസിലെ ജയവും കരുത്തായി ട്രംപ് ഏറെ മുന്നിലാണ്.

തോറ്റെങ്കിലും മത്സരം ഉപേക്ഷിക്കില്ലെന്നും അടുത്ത മാസം സൗത്ത് കാരലൈന സംസ്ഥാനത്ത് നടക്കുന്ന പ്രൈമറിയില്‍ തുടരുമെന്നും നിക്കി പ്രഖ്യാപിച്ചത് ട്രംപിനെ അസ്വസ്ഥനാക്കിയിട്ടുണ്ട്. ന്യൂഹാംഷയറിലും തോറ്റതോടെ അവര്‍ പിന്മാറുമെന്ന പ്രതീക്ഷയിലായിരുന്നു .

സംസ്ഥാനത്തെ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രൈമറി മത്സരത്തില്‍ നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ വിജയിച്ചു.

Other News in this category



4malayalees Recommends