ഖത്തറില്‍ റോഡപകടത്തില്‍ മരിച്ച കോഴിക്കോട് സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിക്കും
ഖത്തറില്‍ മകളുടെ അടുത്തേക്ക് സന്ദര്‍ശക വിസയിലെത്തിയ ശേഷം റോഡപകടത്തില്‍ മരിച്ച മലയാളി വനിതയുടെ മൃതദേഹം നാട്ടിലെത്തിക്കും. കോഴിക്കോട് പുതിയങ്ങാടി സ്വദേശിനി പൊന്മാടത്ത് സുഹറ (62) ആണ് കഴിഞ്ഞ് ദിവസം വാഹനമിടിച്ച് മരിച്ചത്.
അല്‍ വക്‌റയില്‍ റോഡ് മുറിച്ച് കടക്കവെ വാഹനമിടിക്കുകയായിരുന്നു. പരേതനായ സക്കാത്ത് വീട് അബൂബക്കര്‍ കോയയുടെയും പൊന്മാടത്ത് ബീവിയുടെയും മകളാണ്. പരേതനായ കെ കുഞ്ഞായിന്‍ കോയയാണ് ഭര്‍ത്താവ്.
ദോഹയിലെ ഭവന്‍സ് പബ്ലിക് സ്‌കൂളില്‍ അധ്യാപികയായ മകള്‍ ശബ്‌നം അബ്ദുല്‍ അസീസിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനാണ് ഇവര്‍ ഖത്തറിലെത്തിയത്. ശബ്‌നയുടെ ഭര്‍ത്താവ് അബ്ദുല്‍ അസീസും ദോഹയിലാണ് ജോലിചെയ്യുന്നത്.