കാനഡയിലെ ഇന്ത്യന്‍ ബിസിനസ്സുകാരെ ലക്ഷ്യമിട്ട് തട്ടിക്കൊണ്ട് പോകല്‍ സംഘങ്ങള്‍; അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതിയുടെ പോസ്റ്റ് ഭീതി പരത്തുന്നു

കാനഡയിലെ ഇന്ത്യന്‍ ബിസിനസ്സുകാരെ ലക്ഷ്യമിട്ട് തട്ടിക്കൊണ്ട് പോകല്‍ സംഘങ്ങള്‍; അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതിയുടെ പോസ്റ്റ് ഭീതി പരത്തുന്നു
കാനഡയുടെ മയമേറിയ ജാമ്യ വ്യവസ്ഥ ആ രാജ്യത്തെ ഇന്ത്യന്‍ വംശജരായ ബിസിനസ്സുകാരെ ആശങ്കയിലാക്കുന്നു. പരിഷ്‌കാരങ്ങളുടെ പേരില്‍ മാറ്റങ്ങള്‍ വരുത്തിയതോടെ ക്രിമിനലുകള്‍ അറസ്റ്റിലായതിന് പിന്നാലെ പുറത്തിറങ്ങുന്നതാണ് സാധാരണക്കാരുടെ ആശങ്കയ്ക്ക് പിന്നില്‍.

ഇന്ത്യന്‍ സമൂഹം ഏറെയുള്ള ബ്രാംപ്ടണിലെ ജനങ്ങളാണ് ഇപ്പോള്‍ ഈ സിസ്റ്റത്തിന്റെ ദുരവസ്ഥ അനുഭവിക്കുന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന തട്ടിക്കൊണ്ടുപോകല്‍ സംഘത്തിലെ ക്രിമിനല്‍ അരുണ്‍ദീപ് തിണ്ഡാണ് അറസ്റ്റിലായതിന് പിന്നാലെ ജാമ്യത്തില്‍ ഇറങ്ങി ഭീതി പരത്തുന്നത്.

പീല്‍ റീജ്യണല്‍ പോലീസിന്റെ കാറില്‍ ഇരുന്ന് ഫോട്ടോ കൂടി പകര്‍ത്തി പുറത്തുവിട്ടാണ് തിണ്ഡാല്‍ ഇരകളെ ഭീഷണിപ്പെടുത്തിയത്. ഇവിടുത്തെ തട്ടിക്കൊണ്ട് പോകല്‍ സംഘത്തെ പൊളിച്ചതായി പീല്‍ പോലീസ് അവകാശപ്പെട്ട് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് ഈ സംഭവം.

ബ്രാംപ്ടണിലും, മിസിസൗഗയിലുമായി അഞ്ച് പേരെയാണ് പീല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഗഗന്‍ അജിത് സിംഗ്, അന്‍മോല്‍ദീപ് സിംഗ്, ഹഷ്മീത് കൗര്‍സ ഇയ്മന്‍ജോത് കൗര്‍ എന്നിവര്‍ക്ക് പുറമെയാണ് തിണ്ഡും പിടിയിലായത്. തട്ടിക്കൊണ്ട് പോകലും, മോചനദ്രവ്യം ആവശ്യപ്പെടലും കാനഡയില്‍ വന്‍വര്‍ദ്ധന രേഖപ്പെടുത്തുന്നുണ്ട്.

എന്നാല്‍ ഈ സംഘം അറസ്റ്റിലായതിന്റെ ആശ്വാസത്തിന് മണിക്കൂറുകളുടെ മാത്രം ആയുസ്സാണ് ഉണ്ടായിരുന്നത്. തിണ്ഡ് ജാമ്യത്തിലിറങ്ങുകയും, പോലീസ് വാഹനത്തിലെ സെല്‍ഫി ഉള്‍പ്പെടെ പങ്കുവെയ്ക്കുകയും ചെയ്തതോടെ ഇവിടുത്തെ സൗത്ത് ഏഷ്യന്‍ സമൂഹം കൂടുതല്‍ ആശങ്കയിലാണ്.

Other News in this category4malayalees Recommends