ലോകത്തിലെ ഏറ്റവും മികച്ച മന്ത്രി ഖത്തറില്‍; പുരസ്‌കാരം ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയ്ക്ക്

ലോകത്തിലെ ഏറ്റവും മികച്ച മന്ത്രി ഖത്തറില്‍; പുരസ്‌കാരം ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയ്ക്ക്
ലോകത്തിലെ ഏറ്റവും മികച്ച മന്ത്രിയ്ക്കുള്ള പുരസ്‌കാരം ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയ്ക്ക്. ഫെബ്രുവരി 12ന് ദുബായില്‍ നടന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയിലായിരുന്നു പ്രഖ്യാപനം. ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും യുഎഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പുരസ്‌കാരം നല്‍കി ആദരിച്ചു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരില്‍ നിന്നാണ് ഡോ. ഹനാന്‍ നേട്ടം സ്വന്തമാക്കിയത്.

ഡോ. ഹനാന്റെ ഇടപെടലുകള്‍ ഖത്തറിന്റെ ആരോഗ്യ സംവിധാനം കൂടുതല്‍ ജനകീയമാക്കാന്‍ സാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ആരോ?ഗ്യ മേഖലയെ ഉയര്‍ത്താന്‍ ഇവരുടെ ഇടപെടലുകള്‍ക്കായിട്ടുണ്ട്. അവാര്‍ഡ് ലഭിച്ചതില്‍ ഡോ. ഹനാന്‍ നന്ദി അറിയിച്ചു. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പിന്തുണക്കും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി, ഈ അവാര്‍ഡ് നേടിയത് ഖത്തര്‍ ഭരണകൂടത്തിന്റെ നേതൃത്വത്തെയും സര്‍ക്കാരിന്റെ മികച്ച പ്രകടനത്തെയും വെളിവാക്കുന്നുവെന്ന് ഡോ. ഹനാന്‍ പറഞ്ഞു.

ഡോ. ഹനാന്‍ യുകെയിലെ ബ്രൂണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റില്‍ പബ്ലിക് ഹെല്‍ത്ത് പിഎച്ച്ഡിയെടുത്തിട്ടുണ്ട്. അവാര്‍ഡ് ദാന ചടങ്ങില്‍ നിരവധി രാജ്യങ്ങള്‍, സര്‍ക്കാരുകള്‍, അന്താരാഷ്ട്ര, പ്രാദേശിക സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്തു.



Other News in this category



4malayalees Recommends