കാലിഫോര്‍ണിയയിലെ മലയാളി കുടുംബത്തിന്റെ മരണം ; ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയെന്ന് പൊലീസ് ; മക്കളെ വിഷം നല്‍കി കൊലപ്പെടുത്തിയതെന്ന് സൂചന

കാലിഫോര്‍ണിയയിലെ മലയാളി കുടുംബത്തിന്റെ മരണം ; ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയെന്ന് പൊലീസ് ; മക്കളെ വിഷം നല്‍കി കൊലപ്പെടുത്തിയതെന്ന് സൂചന
യുഎസിലെ കലിഫോര്‍ണിയയിലെ സാന്‍ മറ്റെയോയില്‍ കൊല്ലം സ്വദേശികളില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതാണെന്നും ഒരാള്‍ ജീവനൊടുക്കിയതാണെന്നും യുഎസ് പൊലീസ് സ്ഥിരീകരിച്ചു. പട്ടത്താനം വികാസ് നഗര്‍ സ്‌നേഹയില്‍ ആനന്ദ് സുജിത് ഹെന്റി (42) ഭാര്യ ആലീസ് പ്രിയങ്കയെ (40) വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ചു ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്. നാലു വയസ്സുള്ള ഇരട്ടകുട്ടികളായ നോഹയും നെയ്ഥനും കൊല്ലപ്പെട്ടത് എങ്ങനെയെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. വിഷമോ കൂടിയ അളവില്‍ മരുന്നുകളോ നല്‍കിയാകാം കുട്ടികളെ കൊലപ്പെടുത്തിയെന്നാണ് നിഗമനം. കുട്ടികളുടെ ശരീരത്തില്‍ ക്ഷതമറ്റതിന്റെ പാടുകളില്ലെന്നും പൊലീസ് പറഞ്ഞു.

ആനന്ദിന്റെയും ആലിസിന്റെയും മൃതദേഹം കുളിമുറിയില്‍ നിന്നാണ് കണ്ടെത്തിയത്. വെടിവച്ചതെന്ന് കരുതുന്ന നിറതോക്കും അവിടെ നിന്നു ലഭിച്ചു. മക്കളുടെ മൃതദേഹങ്ങള്‍ കിടപ്പുമുറിയിലായിരുന്നു. വിവരം അറിഞ്ഞ് ആനന്ദിന്റെ ദുബായിലുള്ള സഹോദരന്‍ അജിത് അമേരിക്കയിലെത്തി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു. എന്തിനാണ് കൃത്യം നടത്തിയതെന്ന് വെളിപ്പെടുത്തുന്ന ആത്മഹത്യാ കുറിപ്പുകളോ മറ്റു രേഖകളോ പൊലീസ് കണ്ടെത്തിയിട്ടില്ല. ആനന്ദിന്റെ വീട്ടില്‍ നിന്ന് വെടിയൊച്ച കേട്ടിരുന്നതായി സമീപ വാസികള്‍ പറഞ്ഞെന്നാണ് പൊലീസ് പറയുന്നത്. പുറത്തു നിന്നെത്തി കൊലപാതകം നടത്തിയതിനുള്ള സാധ്യതയില്ലെന്നും പൊലീസ് പറയുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ വിവരങ്ങള്‍ വെളിപ്പെടുത്താമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

Other News in this category



4malayalees Recommends