സിഡ്‌നി മോട്ടോര്‍വേയിലെ ടണലില്‍ കാറിന് തീപിടിച്ചു; പൂര്‍ണ്ണ ഗര്‍ഭിണിയും, ഭര്‍ത്താവും ചാടിരക്ഷപ്പെട്ടു; മോട്ടോര്‍വെയില്‍ ഗതാഗതം തടസ്സപ്പെട്ടു

സിഡ്‌നി മോട്ടോര്‍വേയിലെ ടണലില്‍ കാറിന് തീപിടിച്ചു; പൂര്‍ണ്ണ ഗര്‍ഭിണിയും, ഭര്‍ത്താവും ചാടിരക്ഷപ്പെട്ടു; മോട്ടോര്‍വെയില്‍ ഗതാഗതം തടസ്സപ്പെട്ടു
സുപ്രധാന സിഡ്‌നി മോട്ടേര്‍വെയിലെ ടണലില്‍ കാറിന് തീപിടിച്ച് ഗതാഗതം തടസ്സപ്പെട്ടു. കാറില്‍ യാത്ര ചെയ്തിരുന്ന ഗര്‍ഭിണിയായ സ്ത്രീയും, ഭര്‍ത്താവും വാഹനത്തില്‍ നിന്നും ചാടി രക്ഷപ്പെട്ടു.

റാന്‍ഡ്വിക്ക് ബോണ്ടിക്ക് സമീപം ഈസ്റ്റേണ്‍ ഡിസ്ട്രിബ്യൂട്ടറിലൂടെ സഞ്ചരിക്കവെയാണ് സെബാസ്റ്റ്യന്‍, ഗ്രെറ്റാ ലോ എന്നിവരുടെ ഹ്യൂണ്ടായ് കാറില്‍ നിന്നും പുക ഉയരാന്‍ തുടങ്ങിയത്. മോട്ടോര്‍വെയില്‍ സൗത്ത് മേഖലയിലേക്കുള്ള ലെയിനില്‍ വെച്ച് വാഹനത്തില്‍ തീ പടരുകയും ചെയ്തു.

'പുക വരുന്നുണ്ടായിരുന്നു. ഇത് കണ്ട് മറ്റ് കാറുകളിലുള്ളവര്‍ അപകട സൂചന നല്‍കി. ആദ്യം ഭയന്നെങ്കിലും പിന്നീട് സമാധാനമായി പുറത്തിറങ്ങി', ഗ്രെറ്റ പറഞ്ഞു.

സ്ഥലത്തെത്തിയ എന്‍എസ്ഡബ്യു ഫയര്‍ & റെസ്‌ക്യൂ ടീം ദമ്പതികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സംഭവത്തോടെ സിഡ്‌നി ഹാര്‍ബര്‍ ടണലിലെ സൗത്ത് മേഖലയിലേക്കുള്ളത് ഉള്‍പ്പെടെ ഇരുഭാഗത്തേക്കും യാത്ര നിര്‍ത്തിവെച്ചിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ സുരക്ഷിതമാക്കിയതോടെ ഗതാഗതം പുനരാരംഭിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends