പ്രധാനമന്ത്രി ഖത്തറില്‍

പ്രധാനമന്ത്രി ഖത്തറില്‍
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധാഴ്ച രാത്രിയോടെ ദോഹയിലെത്തി. ദുബൈയിലും അബുദാബിയിലുമായി വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷമാണ് മോദി നേരെ ഖത്തറിലേക്ക് പറന്നത്. എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ ഖത്തര്‍ സന്ദര്‍ശനം.

ബുധനാഴ്ച രാത്രിയില്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയുമായി ദോഹയില്‍ അദ്ദേഹം കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച ഖത്തറും ഇന്ത്യയും തമ്മിലുള്ള വിവിധ കരാറുകളിലും ഒപ്പുവച്ചെക്കുമെന്നാണ് സൂചന. തുടര്‍ന്ന് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിലെ വ്യാപാര പ്രമുഖരും പ്രവാസി നേതാക്കളും ഉള്‍പ്പെടെയുള്ളവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. മൂന്നു ദിവസങ്ങളിലായി രണ്ടു രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി അദ്ദേഹം വൈകീട്ടോടെ ഇന്ത്യയിലേക്ക് മടങ്ങും.

Other News in this category4malayalees Recommends