സൗദിയില്‍ ചരക്ക്, സേവന ഇനത്തിലെ ധനവിനിയോഗത്തില്‍ 18 ശതമാനം വര്‍ധന

സൗദിയില്‍ ചരക്ക്, സേവന ഇനത്തിലെ ധനവിനിയോഗത്തില്‍ 18 ശതമാനം വര്‍ധന
ചരക്ക്, സേവന ഇനത്തിലെ ധനവിനിയോഗം കഴിഞ്ഞ വര്‍ഷം 18 ശതമാനം തോതില്‍ വര്‍ധിച്ചതായി സൗദി ധനമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബജറ്റ് ധനവിനിയോഗത്തിന്റെ 23 ശതമാനം ചരക്ക്, സേവന ഇനത്തിലായിരുന്നു.

മൂലധന ആസ്തി ഇനത്തില്‍ 186.5 ബില്യണ്‍ റിയാല്‍ ചെലവഴിച്ചു. 2022 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം മൂലധന ആസ്തി ഇനത്തിലെ ധനവിനിയോഗം 30 ശതമാനം വര്‍ധിച്ചു. ബജറ്റ് ധനവിനിയോഗത്തിന്റെ 14 ശതമാനം മൂലധന ആസ്തി ഇനത്തിലായിരുന്നു. മറ്റിനങ്ങളിലെ ചെലവുകള്‍ മൂന്നു ശതമാനം തോതില്‍ ഉയര്‍ന്ന് 103.5 ബില്യണ്‍ റിയാലായി. ആകെ ബജറ്റ് ധനവിനിയോഗത്തിന്റെ എട്ടു ശതമാനം ഈ ഗണത്തില്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയുടെ ബജറ്റ് ധനവിനിയോഗത്തിന്റെ 42 ശതമാനവും സര്‍ക്കാര്‍ ജീവനക്കാരുടെ വേതനയിനത്തില്‍ ബജറ്റില്‍ നിന്ന് 537.3 ബില്യണ്‍ റിയാല്‍ ചെലവഴിച്ചു. കഴിഞ്ഞ വര്‍ഷം വേതനയിനത്തിലെ ധനവിനിയോഗം അഞ്ചു ശതമാനം തോതില്‍ വര്‍ധിച്ചു.

Other News in this category



4malayalees Recommends