ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തണം ; സംയുക്ത പ്രസ്താവനയുമായി കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്

ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തണം ; സംയുക്ത പ്രസ്താവനയുമായി കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്
ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തണമെന്ന ആവശ്യവുമായി കാനഡയും ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും. റാഫയില്‍ ശക്തമായ ആക്രമണത്തിന് ഇസ്രയേല്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടിനിടെയാണ് മൂന്നു രാജ്യങ്ങളുടേയും സംയുക്ത പ്രസ്താവന. റാഫയില്‍ ഇസ്രയേല്‍ സൈനിക നടപടിയുമായി മുന്നോട്ട് പോയാല്‍ അത് വിനാശകരമായി മാറുമെന്ന് മൂന്നു രാജ്യങ്ങളുടേയും പ്രധാനമന്ത്രിമാര്‍ മുന്നറിയിപ്പ് നല്‍കി.

ദക്ഷിണാഫ്രിക്ക കൊണ്ടുവന്ന വംശഹത്യ കേസില്‍ ജനുവരിയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി സാധാരണക്കാരെ സംരക്ഷിക്കാനും അടിസ്ഥാന സേവനങ്ങളും മാനുഷിക സഹായങ്ങളും പലസ്തീന് നല്‍കാനും ഇസ്രയേലിനെ ബാധ്യസ്ഥരാക്കിയെന്ന് മൂന്ന് രാഷ്ട്രതലവന്മാരും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം പൗരന്മാരെ സംരക്ഷിക്കുകയെന്നത് പരമ പ്രധാനമായ ഒന്നാണെന്നും രാഷ്ട്ര നേതാക്കള്‍കൂട്ടിച്ചേര്‍ത്തു.

റഫക്ക് നേരെ കരയാക്രമണം കടുപ്പിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അറിയിച്ചിരുന്നു. റഫയില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ജനങ്ങള്‍ക്ക് സുരക്ഷിത പാതയൊരുക്കുമെന്നും നെതന്യാഹു പറഞ്ഞിരുന്നു.

Other News in this category



4malayalees Recommends