ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡില്‍ വെള്ളപ്പൊക്കത്തില്‍ ഇന്ത്യന്‍ സ്വദേശിനിയ്ക്ക് ജീവന്‍ നഷ്ടമായി

ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡില്‍ വെള്ളപ്പൊക്കത്തില്‍ ഇന്ത്യന്‍ സ്വദേശിനിയ്ക്ക് ജീവന്‍ നഷ്ടമായി
ഓസ്‌ട്രേലിയയിലെ പ്രളയത്തില്‍ ഇന്ത്യക്കാരി മരിച്ചു. ക്വീന്‍സ്ലാന്‍ഡിന് സമീപമുള്ള മൗണ്ട് ഇസയിലുണ്ടായ വെള്ളപ്പൊക്കത്തിലാണ് ഇന്ത്യന്‍ സ്വദേശിനിക്ക് ജീവന്‍ നഷ്ടപ്പെട്ടത്. മരിച്ച വ്യക്തിയുടെ പേരുവിവരങ്ങള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പുറത്തുവിട്ടിട്ടില്ല.

മരണപ്പെട്ടയാളുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്.

നേരത്തെ പ്രളയത്തില്‍ മുങ്ങിപ്പോയ കാറില്‍ നിന്ന് ഒരു സ്ത്രീയേയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ക്വീന്‍സ്ലാന്‍ഡില്‍ മോശം കാലാവസ്ഥ തുടരുകയാണ്. കാറ്റും മഴയും തുടരുന്നതിനാല്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ക്വീന്‍സ്ലാന്‍ഡ് പൊലീസ് അറിയിച്ചു. മോട്ടോര്‍ വാഹനങ്ങളുമായി പുറത്തേക്കിറങ്ങുന്നവര്‍ വെള്ളപ്പൊക്കത്തിലേക്ക് വാഹനവുമായി ഇറങ്ങരുതെന്നും പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends