മക്ക ; പെട്രോള്‍ സ്‌റ്റേഷനുകളിലെ നിയമ ലംഘനങ്ങള്‍ക്ക് നടപടി കര്‍ശനമാക്കി

മക്ക ; പെട്രോള്‍ സ്‌റ്റേഷനുകളിലെ നിയമ ലംഘനങ്ങള്‍ക്ക് നടപടി കര്‍ശനമാക്കി
പെട്രോള്‍ സ്‌റ്റേഷനുകളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്കെതിരെ പുതുക്കിയ പിഴകള്‍ അനുസരിച്ചുള്ള ശിക്ഷ നടപടികള്‍ മക്ക മുനിസിപ്പാലിറ്റി നടപ്പാക്കിത്തുടങ്ങി.

മുനിസിപ്പല്‍ ഗ്രാമകാര്യ ഭവന മന്ത്രാലയം അടുത്തിടെയാണ് പിഴകള്‍ പരിഷ്‌കരിച്ച് ഉത്തരവിറക്കിയത്. 30 തരം ലംഘനങ്ങള്‍ക്കാണ് പിഴത്തുകകള്‍ പുതുക്കിയത്. 10000 റിയാല്‍ പിഴ ചുമത്തുന്ന നിയമ ലംഘനങ്ങളുണ്ട്. ഗുരുതര നിയമ ലംഘനങ്ങള്‍ക്ക് പെട്രോള്‍ സ്‌റ്റേഷന്‍ അടച്ചിടേണ്ടുന്ന ശിക്ഷയും ഉണ്ടായേക്കും.

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വ്യാപാരം ചെയ്യുന്നതിനുള്ള ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിപ്പിച്ചാല്‍ സ്റ്റഷന്‍ അടച്ചുപൂട്ടുകയും പതിനായിരം റിയാല്‍ പിഴ ചുമത്തുകയും ചെയ്യും.

Other News in this category4malayalees Recommends