ഓസ്‌ട്രേലിയയില്‍ മലയാളി നഴ്‌സ് മരിച്ചു ; മരണമടഞ്ഞത് തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശിനി

ഓസ്‌ട്രേലിയയില്‍ മലയാളി നഴ്‌സ് മരിച്ചു ; മരണമടഞ്ഞത് തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശിനി
ഓസ്‌ട്രേലിയയില്‍ മലയാളി നഴ്‌സ് മരിച്ചു. തിരുവനന്തപുരം വട്ടിയൂര്‍കാവ് പാലയ്ക്കല്‍ വീട്ടില്‍ (വി.കെ.ആര്‍.ഡബ്ല്യൂ.എ, 112)ല്‍ ബാബു തോമസ് ഇ.സി ത്രേസ്യ ദമ്പതികളുടെ മകള്‍ മിഷ ബാബു തോമസ് ആണ് മരിച്ചത്.

നാല്‍പ്പത് വയസ്സായിരുന്നു. മിഷ സിഡ്‌നി ജോര്‍ദാന്‍ സ്പ്രിംഗ്‌സില്‍ താമസിച്ചുവരികയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഓസ്‌ട്രേലിയയില്‍ രജിസ്‌ട്രേഡ് നഴ്‌സായിരുന്നു. ഭര്‍ത്താവ് – ജിതിന്‍ ടി ജോര്‍ജ് (തിരുവല്ല തോപ്പില്‍ കളത്തില്‍). മക്കള്‍ ഇസബെല്ല (12), ബെഞ്ചമിന്‍ (8). സംസ്‌കാരം പിന്നീട് നടക്കും.Other News in this category4malayalees Recommends