ബാഫ്തയില്‍ ഓപ്പണ്‍ഹൈമറിന്റെ അശ്വമേധം; മികച്ച സിനിമ, നടന്‍, സംവിധായകന്‍ ഉള്‍പ്പെടെ ഏഴ് അവാര്‍ഡുകള്‍ തൂത്തുവാരി ആണവ ബോംബിന്റെ സിനിമ; തീയേറ്ററുകളില്‍ വീഴ്ത്തിയ ബാര്‍ബി ബാഫ്തയില്‍ വെറുംകൈയോടെ മടങ്ങി

ബാഫ്തയില്‍ ഓപ്പണ്‍ഹൈമറിന്റെ അശ്വമേധം; മികച്ച സിനിമ, നടന്‍, സംവിധായകന്‍ ഉള്‍പ്പെടെ ഏഴ് അവാര്‍ഡുകള്‍ തൂത്തുവാരി ആണവ ബോംബിന്റെ സിനിമ; തീയേറ്ററുകളില്‍ വീഴ്ത്തിയ ബാര്‍ബി ബാഫ്തയില്‍ വെറുംകൈയോടെ മടങ്ങി
ഈ വര്‍ഷം ബാഫ്തയില്‍ ഓപ്പണ്‍ഹൈമറിന്റെ അശ്വമേധം. ഏറ്റവും മികച്ച ചിത്രം ഉള്‍പ്പെടെ ഏഴ് അവാര്‍ഡുകളാണ് ഓപ്പണ്‍ഹൈമര്‍ കരസ്ഥമാക്കിയത്. ആണവ ബോംബുകളുടെ പിതാവായ ജെ. റോബര്‍ട്ട് ഓപ്പണ്‍ഹൈമറായി എത്തിയ സിലിയാന്‍ മര്‍ഫി മികച്ച നടനായി. ഈ അവാര്‍ഡ് നേടുന്ന ആദ്യത്തെ ഐറിഷ് താരമാണ് മര്‍ഫി. സഹതാരം റോബര്‍ട്ട് ഡൗണി ജൂനിയര്‍ സഹനടനുള്ള അവാര്‍ഡ് നേടി.

അതേസമയം ലോകപ്രശസ്തനായ ചിത്രത്തിന്റെ ബ്രിട്ടീഷ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന് മൂന്നാം അവസരത്തിലാണ് ആദ്യത്തെ ബാഫ്ത ലഭിക്കുന്നത്. മര്‍ഫി ഉള്‍പ്പെടെയുള്ള തന്റെ ചിത്രത്തിലെ താരങ്ങള്‍ക്ക് അദ്ദേഹം ആദരവ് അര്‍പ്പിച്ചു.

ആറ്റോമിക് എനര്‍ജി കമ്മീഷന്‍ മേധാവിയായ ലൂയിസ് സ്‌ട്രോസായി അഭിനയിച്ച റോബര്‍ട്ടി ഡൗണി ജൂനിയര്‍ മികച്ച സഹനടനായി. അതേസമയം ബാഫ്ത അവാര്‍ഡുകള്‍ തമ്മിലുള്ള ഏറ്റവും വലിയ ഇടവേളയ്ക്കുള്ള റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലായി. 1993-ല്‍ ചാപ്ലിന് ആദ്യത്തെ ബാഫ്ത നേടി 31 വര്‍ഷത്തിന് ശേഷമാണ് ഡൗണി ജൂനിയറിന് അവാര്‍ഡ് ലഭിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഓള്‍ ക്വയറ്റ് ഓണ്‍ ദി വെസ്‌റ്റേണ്‍ ഫ്രണ്ട് നേടിയ ഏഴ് അവാര്‍ഡുകള്‍ക്ക് ഒപ്പം പിടിച്ച് കൊണ്ടാണ് ഈ വര്‍ഷം ഓപ്പണ്‍ഹൈമറും ഏഴ് ബാഫ്തകള്‍ നേടിയത്. പൂവര്‍ തിംഗ്‌സിലെ അഭിനയത്തിന് എമ്മാ സ്റ്റോണ്‍ മികച്ച നടിയായപ്പോള്‍ ദി ഹോള്‍ഡ്ഓവേഴ്‌സിലെ സ്‌കൂള്‍ ഷെഫായി വേഷമിട്ട ഡാ'വൈന്‍ ജോയ് റാഡോള്‍ഫ് മികച്ച സഹനടിയായി.

മാര്‍ച്ചില്‍ ഓസ്‌കാര്‍ പ്രഖ്യാപനം വരാനിരിക്കവെ ബാഫ്ത നേടിയ താരങ്ങള്‍ തന്നെയാണ് മത്സരത്തില്‍ മുന്‍പന്തിയിലുള്ളത്. അതേസമയം തീയേറ്ററുകളില്‍ ഓപ്പണ്‍ഹൈമറെ വീഴ്ത്തിയ ബാര്‍ബി ബാഫ്തയില്‍ വെറുംകൈയോടെ മടങ്ങി. അഞ്ച് നോമിനേഷനുകള്‍ നേടിയെങ്കിലും അവാര്‍ഡ് വിജയിക്കാന്‍ കഴിഞ്ഞില്ല.

Other News in this category



4malayalees Recommends