സഹോദരന്റെ ജീര്‍ണ്ണിച്ച മൃതദേഹത്തോടൊപ്പം അഞ്ച് വര്‍ഷം കിടന്നുറങ്ങി സ്ത്രീ; മെല്‍ബണിലെ ധനികമായ മേഖലയില്‍ എലിയും, മാലിന്യങ്ങളും നിറഞ്ഞ വീട്ടില്‍ പോലീസ് സ്ത്രീയെ അറസ്റ്റ് ചെയ്തു; പരാതി ലഭിച്ചിട്ടും പ്രതികരിച്ചില്ല?

സഹോദരന്റെ ജീര്‍ണ്ണിച്ച മൃതദേഹത്തോടൊപ്പം അഞ്ച് വര്‍ഷം കിടന്നുറങ്ങി സ്ത്രീ; മെല്‍ബണിലെ ധനികമായ മേഖലയില്‍ എലിയും, മാലിന്യങ്ങളും നിറഞ്ഞ വീട്ടില്‍ പോലീസ് സ്ത്രീയെ അറസ്റ്റ് ചെയ്തു; പരാതി ലഭിച്ചിട്ടും പ്രതികരിച്ചില്ല?
സഹോദരന്റെ ജീര്‍ണ്ണിച്ച മൃതദേഹത്തോടൊപ്പം അഞ്ച് വര്‍ഷത്തോളം കിടന്നുറങ്ങിയ സ്ത്രീയെ അറസ്റ്റ് ചെയ്തു. മെല്‍ബണിലെ ധനികമായ പ്രാന്തപ്രദേശത്താണ് എലികളും, മാലിന്യവും നിറഞ്ഞ വീട്ടില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍ നടത്തിയത്.

മെല്‍ബണ്‍ സൗത്ത് വെസ്റ്റ് മേഖലയിലെ ഗീലോംഗിലുള്ള റസല്‍ സ്ട്രീറ്റിലെ പബ്ലിക് ഹൗസിംഗ് യൂണിറ്റിലാണ് 70-കളില്‍ പ്രായമുള്ള സ്ത്രീ മൃതദേഹത്തോടൊപ്പം കഴിഞ്ഞത്. നിലവില്‍ 1.1 മില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള വീടുകള്‍ സ്ഥിതി ചെയ്യുന്ന മേഖലയാണ് ന്യൂടൗണ്‍.

മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട് 2022 ഡിസംബര്‍ 29ന് സ്ത്രീയെ അറസ്റ്റ് ചെയ്യുമ്പോഴാണ് പോലീസ് ഭയപ്പെടുത്തുന്ന കണ്ടെത്തല്‍ നടത്തിയത്. മേല്‍ക്കൂര വരെ കൂമ്പാരം കൂട്ടിയ മാലിന്യങ്ങളും, എലികളും, ചത്ത് കിടക്കുന്ന ജീവികളും, മനുഷ്യ വിസര്‍ജ്യങ്ങളും കടന്നാണ് ഫോറന്‍സിക് ഓഫീസര്‍മാര്‍ അസ്ഥികൂടത്തിന് അരികിലെത്തിയത്.

രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ സ്ത്രീ മൃതദേഹത്തിന് ഒപ്പമാണ് കിടന്നുറങ്ങിയതെന്നാണ് കരുതുന്നത്. 'കണ്ടെത്തുമ്പോള്‍ മൃതദേഹമായിരുന്നില്ല, പകരം ഒരു അസ്ഥികൂടമായി മാറിയിരുന്നു. അഞ്ച് വര്‍ഷത്തോളം ആരും അറിയാതെ മൃതദേഹത്തോടൊപ്പം കഴിഞ്ഞുവെന്ന് എങ്ങനെ വിശ്വസിക്കും', അയല്‍വാസികള്‍ ചോദിക്കുന്നു.

വര്‍ഷങ്ങളായി ഈ വീടിനെ കുറിച്ച് പ്രദേശവാസികള്‍ വിവിധ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് പരാതി നല്‍കിയെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല. മരിച്ച വ്യക്തിയെ 2018 വരെ ജീവനോടെ കണ്ടിട്ടുണ്ട്.

Other News in this category



4malayalees Recommends