കോവിഡ് കാലത്ത് പിപിഇ കിറ്റുകള്‍ മോഷ്ടിച്ച നഴ്‌സിന് ഒരു വര്‍ഷം വിലക്കേര്‍പ്പെടുത്തി

കോവിഡ് കാലത്ത് പിപിഇ കിറ്റുകള്‍ മോഷ്ടിച്ച നഴ്‌സിന് ഒരു വര്‍ഷം വിലക്കേര്‍പ്പെടുത്തി
കോവിഡ് മഹാമാരി പിടിമുറുക്കുന്ന ആദ്യ കാലഘട്ടത്തില്‍ സുരക്ഷയുടെ ഭാഗമായി ധരിച്ചിരുന്ന പിപിഇ കിറ്റുകള്‍ക്ക് വലിയ ആവശ്യമായിരുന്നു. ഈ സമയം പിപിഇ കിറ്റുകള്‍ മോഷ്ടിച്ച നഴ്‌സിന് ഒരു വര്‍ഷം വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ഒരു സ്ഥാപനത്തില്‍ ക്ലിനിക്കല്‍ നഴ്‌സ് ഫസിലേറ്ററ്ററായി ജോലി ചെയ്തിരുന്ന സെല്‍വറാനി ബര്‍ബൂഡിനെയാണ് ഒരു വര്‍ഷത്തേക്ക് വിലക്കിയത്.

ആശുപത്രിയില്‍ നിന്ന് മാസ്‌കും പിപിഇ കിറ്റുകളും മോഷ്ടിക്കാന്‍ അവര്‍ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികളേയും ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ഇംഗ്ലണ്ടിലേക്ക് പോകുന്ന തന്റെ സുരക്ഷയ്ക്ക് എന്ന പേരിലായിരുന്നു ഇത്. യൂണിഫോം ബാഗുകളിലും പോക്കറ്റുകളിലുമായിട്ടാണ് ഇവര്‍ പിപിഇ കിറ്റുകള്‍ കടത്തിയത്. ഇതിന്റെ പേരില്‍ നഴ്‌സിന്റെ പേരില്‍ ക്രിമിനല്‍ കേസും എടുത്തു.

Other News in this category



4malayalees Recommends