കാനഡയില്‍ രണ്ട് വര്‍ഷത്തില്‍ താഴെയുള്ള മാസ്റ്റേഴ്‌സ് പ്രോഗ്രാമുകള്‍ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേഷന്‍ വര്‍ക്ക് പെര്‍മിറ്റിന് യോഗ്യത പ്രാബല്യത്തില്‍.
മുന്‍പ് പടിക്കുന്ന പ്രോഗ്രാമിന്റെ ദൈര്‍ഘ്യം അനുസരിച്ചാണ് പിജിഡബ്യുപി നല്‍കിയിരുന്നത്. ഇപ്പോള്‍ മാസ്‌റ്റേഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് കനേഡിയന്‍ ലേബര്‍ വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിയുമെന്ന സ്ഥിതി അംഗീകരിച്ചാണ് ഇമിഗ്രേഷന്‍, റെഫ്യൂജീസ് & സിറ്റിണ്‍ഷിപ്പ് കാനഡ ഈ മാറ്റം പ്രഖ്യാപിച്ചത്.
ഇതുവഴി ഈ വിദ്യാര്‍ത്ഥികള്‍ക്ക് ദൈര്‍ഘ്യം കൂടി വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കാന്‍ ഐആര്‍സിസി തീരുമാനിക്കുകയായിരുന്നു. അതേസമയം മാസ്റ്റേഴ്‌സ് ലെവല്‍ ഒഴികെയുള്ള പ്രോഗ്രാമുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് ദൈര്‍ഘ്യത്തിന് ആനുപാതികമായാണ് പിജിഡബ്യുപി അനുവദിക്കുക. ഇത് പരമാവധി മൂന്ന് വര്‍ഷം വരെയാകും.
വരുന്ന ആഴ്ചകളില്‍ ഐആര്‍സിസി മറ്റൊരു സുപ്രധാന ഭേദഗതി കൂടി പ്രഖ്യാപിക്കും. അണ്ടര്‍ഗ്രാജുവേറ്റ് ലെവലിലുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പങ്കാളികള്‍ക്ക് നല്‍കുന്ന വര്‍ക്ക് പെര്‍മിറ്റിലാണ് ഭേദഗതി വരുന്നത്.