പഴം പറിക്കാന്‍ ഇനി കുടിയേറ്റ തൊഴിലാളികള്‍ ബ്രിട്ടനിലേക്ക് വിമാനം പിടിക്കേണ്ട! പഴങ്ങള്‍ പറിക്കുന്ന റോബോട്ടുകളെ ഇറക്കുന്നു; പുതിയ സാങ്കേതികവിദ്യക്കായി 220 മില്ല്യണ്‍ പൗണ്ട് ഫണ്ട് പ്രഖ്യാപിക്കുന്നതായി കൃഷിക്കാരെ അറിയിച്ച് ഋഷി സുനാക്

പഴം പറിക്കാന്‍ ഇനി കുടിയേറ്റ തൊഴിലാളികള്‍ ബ്രിട്ടനിലേക്ക് വിമാനം പിടിക്കേണ്ട! പഴങ്ങള്‍ പറിക്കുന്ന റോബോട്ടുകളെ ഇറക്കുന്നു; പുതിയ സാങ്കേതികവിദ്യക്കായി 220 മില്ല്യണ്‍ പൗണ്ട് ഫണ്ട് പ്രഖ്യാപിക്കുന്നതായി കൃഷിക്കാരെ അറിയിച്ച് ഋഷി സുനാക്
ബ്രിട്ടനിലെ കൃഷിയിടങ്ങളില്‍ നിന്നും പച്ചക്കറികളും, പഴങ്ങളും പറിക്കാന്‍ ഇനി ചെലവ് കുറഞ്ഞ കുടിയേറ്റ തൊഴിലാളികളെ അന്വേഷിച്ച് നടക്കേണ്ടി വരില്ല. മനുഷ്യര്‍ക്ക് പകരം റോബോട്ടുകളെ ഇറക്കി ഈ പ്രതിസന്ധി പരിഹരിക്കാനാണ് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നീക്കം. കുടിയേറ്റ ജോലിക്കാരുടെ ആവശ്യകത വെട്ടിക്കുറച്ചാണ് ഇത്തരം പഴങ്ങള്‍ പറിക്കുന്ന റോബോട്ടുകളെ ഇറക്കുന്നതെന്ന് പ്രധാനമന്ത്രി ഋഷി സുനാക് പ്രഖ്യാപിക്കുന്നു.

നാഷണല്‍ ഫാര്‍മേഴ്‌സ് യൂണിയന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി 220 മില്ല്യണ്‍ പൗണ്ടിന്റെ ഫണ്ട് പ്രഖ്യാപിക്കും. ഇതുവഴി കാര്‍ഷിക മേഖലയിലെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യയെ നിയോഗിക്കും. ആപ്പിളും, ആസ്പരാഗസും പോലുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ പറിക്കാന്‍ സഹായിക്കുന്ന റോബോട്ടുകളെയും, ഡ്രോണുകളെയും ലഭ്യമാക്കാനാണ് ഈ പണം നല്‍കുകയെന്ന് ഗവണ്‍മെന്റ് ശ്രോതസ്സുകള്‍ വ്യക്തമാക്കി.

'കൃഷിക്കാര്‍ക്ക് പുതിയ ഉപകരണങ്ങള്‍ ഉറപ്പാക്കുകയാണ് ഉദ്ദേശം. വിദേശ ജോലിക്കാരെ ആശ്രയിക്കുന്നത് കുറച്ച് ഓട്ടോമേഷന്‍ വര്‍ദ്ധിപ്പിക്കുന്നതും ഇതില്‍ ഉള്‍പ്പെടും', ശ്രോതസ്സ് പറയുന്നു. 220 മില്ല്യണ്‍ പൗണ്ടിന്റെ ഭാവി അടിസ്ഥാനമാക്കിയുള്ള സാങ്കേതിക ഫണ്ട് ഈ വര്‍ഷം കൃഷി ഗ്രാന്റുകളായി നല്‍കുന്ന 427 മില്ല്യണ്‍ പൗണ്ടിന്റെ ഭാഗമാണ്.

ഭക്ഷ്യ സുരക്ഷയെ അനായാസമായി കാണുന്നില്ലെന്ന് പ്രഖ്യാപിക്കുന്ന പ്രധാനമന്ത്രി ഗവണ്‍മെന്റ് കൃഷിക്കാര്‍ക്കൊപ്പമാണെന്ന് അറിയിക്കും. ലേബര്‍ പാര്‍ട്ടി കണ്‍ട്രിസൈഡ് വോട്ടര്‍മാര്‍ക്കിടയില്‍ ചെറിയ മുന്നേറ്റം നേടിയതായി സര്‍വ്വെകള്‍ പുറത്തുവരുമ്പോഴാണ് ഋഷി സുനാക് രംഗത്തിറങ്ങുന്നത്.

Other News in this category



4malayalees Recommends