വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡനം, ദൃശ്യങ്ങളെല്ലാം റെക്കോഡ് ചെയ്തു, നടന്‍ സന്തോഷ് അറസ്റ്റില്‍
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ തെലുങ്ക് നടന്‍ സന്തോഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ബ്യൂട്ടീഷനായി ജോലി ചെയ്യുന്ന ഇരുപത്തേഴുകാരിയാണ് താരത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ബെഗംളുരു നഗരത്തിലെ വിവിധ ലോഡ്ജുകളിലെത്തിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന യുവതിയുടെ പരാതിയിലാണ് ബെംഗളൂരു ജ്ഞാനഭാരതി പൊലീസ് നടനെതിരെ കേസെടുത്തിരിക്കുന്നത്.
ഉല്ലാല്‍ മെയിന്‍ റോഡ് സ്വദേശിനിയാണ് പരാതിക്കാരി. ബസവേശ്വര്‍നഗറിലെ സലോണില്‍ ബ്യൂട്ടീഷനായി ജോലി ചെയ്യവേയാണ് യുവതി നടനെ പരിയപ്പെടുന്നത്. 2019ലാണ് സന്തോഷിനെ പരാതിക്കാരി പരിചയപ്പെടുന്നത്. സിനിമയില്‍ നായികയാക്കാമെന്ന് പറഞ്ഞ് സന്തോഷ് പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പതിയെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. പിന്നാലെ വിവാഹ വാഗ്ദാനം നല്‍കി സന്തോഷ് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ പെണ്‍കുട്ടിയെ കൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് പരാതി.
സന്തോഷിന്റെ വാഗ്ദാനങ്ങളെല്ലാം കളവാണെന്ന് മനസിലാക്കിയ പെണ്‍കുട്ടി നടനുമായി അകന്നു. ഇതില്‍ പ്രകോപിതനായ സന്തോഷ്, പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഫെബ്രുവരി 14ന് സന്തോഷ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമിക്കുകയും ചെയ്തു. പിന്നാലെ ഫെബ്രുവരി 15ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി.