ഹജ് പാക്കേജില്‍ ആശ്രിതരെ ഉള്‍പ്പെടുത്താന്‍ പ്രത്യേക ബുക്കിങ് വേണം

ഹജ് പാക്കേജില്‍ ആശ്രിതരെ ഉള്‍പ്പെടുത്താന്‍ പ്രത്യേക ബുക്കിങ് വേണം
ഹജ് പാക്കേജ് അനുസരിച്ച് പണമടച്ച ശേഷം അതേ ബുക്കിങ്ങില്‍ ആശ്രിതരെ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. പണമടച്ച ശേഷം ആശ്രിതരെ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശ്രിതര്‍ക്ക് വേണ്ടി വേറെ ബുക്കിങ് നടത്തണം.

ഈ മാസം 11 മുതല്‍ ആഭ്യന്തര ഹജ് തീര്‍ത്ഥാടകരുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഹജ്, ഉംറ മന്ത്രാലയ വെബ്‌സൈറ്റിലെ ഇ ട്രാക്ക് വഴിയോ നുസുക് ആപ്പ് വഴിയോ ആണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്.

Other News in this category



4malayalees Recommends