റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുന്നതിന് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുളസി ഗബ്ബാര്‍ഡിനെ (42) വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. നാലു തവണ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് കോണ്‍ഗ്രസ് വുമണായി തിരഞ്ഞെടുക്കപ്പെട്ട തുളസി 2022 ലാണ് പാര്‍ട്ടി വിട്ടത്.
എതിര്‍പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന തുളസിയുടെ സ്വീകാര്യതയാണ് അവരെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കാന്‍ ട്രംപിനെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് ഹവായ് ആര്‍മി നാഷണല്‍ ഗാര്‍ഡിനായി ഇറാഖ് യുദ്ധത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡനെ നിരന്തരം വിമര്‍ശിക്കുന്ന വ്യക്തിയാണ് തുളസി.